Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുജിസി നെറ്റ് ജൂൺ 2026 ഇ സർട്ടിഫിക്കറ്റ് പുറത്തിറക്കി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

text_fields
bookmark_border
UGC NET
cancel

ന്യൂഡൽഹി: യു.ജി.സി ​നെറ്റ് ജൂൺ 2026 പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കുള്ള ഇ സർട്ടിഫിക്കറ്റ് നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി. ജെ.ആർ.എഫ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പി.എച്ച്.ഡി പ്രവേശനം തുടങ്ങിയ വിഭാഗങ്ങളിൽ യോഗ്യത നേടിയവർക്ക് യു.ജി.സി ​നെറ്റ് വെബ്സൈറ്റായ ugcnet.nta.nic.in വഴി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂൺ 22, 23, 24, 25, 29, 30 തീയതികളിലും ജൂലൈ അഞ്ചിനുമായിരുന്നു പരീക്ഷ നടത്തിയത്. ചോദ്യപേപ്പറുകളിലെ പിഴവുകളെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങൾക്ക് സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു.

യോഗ്യത നേടിയവർക്ക് ജെ.ആർ.എഫ് മാത്രം, ജെ.ആർ.എഫും അസിസ്റ്റന്റ് പ്രഫസർ യോഗ്യതയും, അസിസ്റ്റന്റ് പ്രഫസർ യോഗ്യതയും പി.എച്ച്.ഡി പ്രവേശന യോഗ്യതയും, പി.എച്ച്.ഡി പ്രവേശന യോഗ്യത മാത്രം എന്നീ വിഭാഗങ്ങളിലാണ് ഇ സർട്ടിഫിക്കറ്റ് ലഭിക്കുക. ഏത് വിഭാഗത്തിലാണ് ഉദ്യോഗാർഥി യോഗ്യത നേടിയത് എന്നതിന് അനുസരിച്ചായിരിക്കും സർട്ടിഫിക്കറ്റിൽ യോഗ്യത രേഖപ്പെടുത്തുക.

ഇ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക യു.ജി.സി നെറ്റ് വെബ്സൈറ്റ് തുറക്കുക.
  • യു.ജി.സി നെറ്റ് ജൂൺ 2026 ഇ സർട്ടിഫിക്കറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ ലോഗിൻ വിവരങ്ങൾ നൽകുക.
  • സബ്മിറ്റ് ചെയ്യുക.
  • സ്ക്രീനിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കുക.
  • ഇ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

അഡ്മിഷൻ, ഗവേഷണം, അധ്യാപക നിയമനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതിനാൽ ഡിജിറ്റൽ കോപ്പിക്കൊപ്പം പ്രിന്റ് എടുത്തും സൂക്ഷിക്കാം.

യു.ജി.സി നെറ്റ് ജൂൺ 2026ന്റെ 84 വിഷയങ്ങളിലെ ഫലം ആഗസ്റ്റ് 28ന് എൻ.ടി.എ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ പുനഃപരീക്ഷയുടെ ഫലം പിന്നീട് പ്രഖ്യാപിച്ചു. ഇ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന ഉദ്യോഗാർഥികൾക്ക് എൻ.ടി.എ നിർദേശിച്ച ugcnet@nta.ac.in അല്ലെങ്കിൽ ecertificate@nta.ac.in എന്നീ ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം. വ്യക്തിഗത വിവരങ്ങളും യോഗ്യതാ വിഭാഗവും സർട്ടിഫിക്കറ്റിൽ ശരിയാണോയെന്ന് പരിശോധിച്ചശേഷം മാത്രമേ ഇത് തുടർ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവൂവെന്നും എൻ.ടി.എ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UGC NET June 2026 E Certificate Released
Next Story