Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightയു.ജി.സി നെറ്റ് പരീക്ഷ...

യു.ജി.സി നെറ്റ് പരീക്ഷ ഫലം രണ്ടു ദിവസത്തിനുള്ളിൽ

text_fields
bookmark_border
യു.ജി.സി നെറ്റ് പരീക്ഷ ഫലം രണ്ടു ദിവസത്തിനുള്ളിൽ
cancel

ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷകളുടെ ഫലം രണ്ടു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. എൻ.ടി.എയുമായി ചേർന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് യു.ജി.സി ചെയർമാൻ ജഗദേഷ് കുമാർ അറിയിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഡിസംബർ 2020ലെയും ജൂൺ 2021ലെയും നെറ്റ് പരീക്ഷകൾ ഒരുമിച്ചാണ് നടത്തിയത്.

2021 നവംബർ 20നും 2022 ജനുവരി അഞ്ചിനും ഇടയിൽ നടന്ന നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ജനുവരി 21ന് തന്നെ കമീഷൻ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് യു.ജി.സി നെറ്റ് പരീക്ഷ.

പരീക്ഷയുടെ ഫലം ugcnet.nta.nic.in എന്ന വെബ്പോർട്ടലിലാണ് പ്രസിദ്ധീകരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UGC net
News Summary - UGC net exam result will announce soon
Next Story