Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ജി.സി നെറ്റ് പരീക്ഷ ഡിസംബറിൽ; രജിസ്ട്രേഷൻ ഒക്ടോബർ 28 വരെ
text_fieldsbookmark_border
ന്യൂഡൽഹി: മാനവിക-ഭാഷാ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയുള്ള (ജെആർഎഫ്) ഗവേഷണ പഠനം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പി.എച്ച്.ഡി പ്രവേശനം എന്നിവയ്ക്കുള്ള ദേശീയ യോഗ്യതാ നിർണ്ണയ പരീക്ഷയായ യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. 87 മാനവിക-ഭാഷാ വിഷയങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്.
പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 28 വരെ സാധാരണ ഫീസ് നൽകി അപേക്ഷിക്കാം. 500 രൂപ ലേറ്റ് ഫീയോടെ ഒക്ടോബർ 31 വരെയും അപേക്ഷ സ്വീകരിക്കും.
വിദ്യാഭ്യാസ യോഗ്യതകൾ
- മാസ്റ്റേഴ്സ് ബിരുദം: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം വിജയിച്ചിരിക്കണം.
- മാർക്കിളവ്: ഒ.ബി.സി (നോൺ ക്രീമിലെയർ), പട്ടികജാതി/പട്ടികവർഗ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതിയാകും.
- അവസാന വർഷ വിദ്യാർഥികൾക്ക് അവസരം: മാസ്റ്റേഴ്സ് ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാൻ അർഹതയുണ്ട്.
- നാല് വർഷ ബാച്ചിലേഴ്സ് ബിരുദം: നാല് വർഷത്തെ (എട്ട് സെമസ്റ്റർ) ബിരുദ കോഴ്സുകൾ കുറഞ്ഞത് 75 ശതമാനം മാർക്കോടെയോ തത്തുല്യ ഗ്രേഡോടെയോ പാസായവർക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി-എൻ.സി.എൽ, ഭിന്നശേഷി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ഇതിൽ 5 ശതമാനം മാർക്കിളവ് (കുറഞ്ഞത് 70 ശതമാനം മാർക്ക്) ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

