യുജിസി നെറ്റ് 2026; അപേക്ഷാ തീയതി നീട്ടി, ഒക്ടോബർ 31 വരെ അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: ഡിസംബർ 2026 സെഷനിലെ യു.ജി.സി നെറ്റ് പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നീട്ടി.
അപേക്ഷിക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് ഇനി ഒക്ടോബർ 31, 2026 വരെ ലേറ്റ് ഫീ ഇല്ലാതെ അപേക്ഷ സമർപ്പിക്കാം. ഇതോടൊപ്പം പരീക്ഷാ ഫീസ് അടക്കാനുള്ള അവസാന തീയതിയും ഒക്ടോബർ 31 രാത്രി 11.50 വരെ നീട്ടിയിട്ടുണ്ട്.
കൂടുതൽ വിദ്യാർഥികൾക്ക് അവസരം നൽകുന്നതിനാണ് തീയതി നീട്ടിയതെന്ന് എൻ.ടി.എ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. അവസാന നിമിഷത്തെ തിരക്ക് മൂലമുള്ള സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ എത്രയും വേഗം അപേക്ഷ പൂർത്തിയാക്കണമെന്ന് എൻ.ടി.എ നിർദ്ദേശിച്ചു.
ഇന്ത്യൻ സർവകലാശാലകളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്), അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവക്കുള്ള യോഗ്യത നിർണയിക്കുന്ന പരീക്ഷയാണ് യു.ജി.സി നെറ്റ്.
അപേക്ഷകർ കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിക്കാവുന്നതാണ്.

