Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ജി.സി നെറ്റ് 2021 അപേക്ഷാ പ്രക്രിയ ആരംഭിച്ചു; പരീക്ഷ ഒക്ടോബറിൽ
text_fieldsbookmark_border
യു.ജി.സി നെറ്റ് 2021-െൻറ ഓൺലൈൻ അപേക്ഷാ ഫോമുകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അവരുടെ ഒൗദ്യോഗിക വെബ് സൈറ്റായ ugcnet.nta.nic.in -ൽ പ്രസിദ്ധീകരിച്ചു. സെപ്തംബർ അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബർ ആറിന് ഓൺലൈൻ മോഡിൽ ആരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക - ആദ്യത്തേത് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തേത് വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയും ആയിരിക്കും.
2020 ഡിസംബർ സൈക്കിളിലെ യു.ജി.സി നെറ്റിന് രജിസ്റ്റർ ചെയ്തിട്ടും അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാനും കഴിയും. പരീക്ഷാഫീസ് അടക്കേണ്ട അവസാന തീയതി സെപ്തംബർ ആറാണ്. കൂടാതെ, കറക്ഷൻ വിൻഡോ സെപ്റ്റംബർ ഏഴ് മുതൽ 12 വരെയുമുണ്ട്.
Next Story

