Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightയു.ജി.സി നെറ്റ്​...

യു.ജി.സി നെറ്റ്​ പരീക്ഷ മേയ്​ രണ്ടുമുതൽ

text_fields
bookmark_border
Exam
cancel

ന്യൂഡൽഹി: അധ്യാപക യോഗ്യത പരീക്ഷയായ യു.ജി.സി നെറ്റ്​ 2021 മേയ്​ രണ്ടുമുതൽ നടക്കും. നാഷനൽ ടെസ്റ്റിങ്​ ഏജൻസിയാണ്​ പരീക്ഷ നടത്തുക.

ജൂനിയർ റിസർച്ച്​ ഫെലോഷിപ്പ്​, സർവകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റൻ്​ പ്രഫസർ എന്നീ യോഗ്യതകളിലേക്കാണ്​​ നെറ്റ്​ പരിഗണിക്കുക.

മേയ്​ രണ്ട്​ മുതൽ മേയ്​ 17 വരെയുള്ള ദിവസങ്ങളിലാകും പരീക്ഷയെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാൽ അറിയിച്ചു. കമ്പ്യൂട്ടർ അധിഷ്​ഠിത രീതിയിലാകും പരീക്ഷ.

പരീക്ഷാർഥികൾക്ക്​ ugcnet.nta.nic.in വെബ്​സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി രണ്ടുമുതൽ മാർച്ച്​ രണ്ടുവരെയാണ്​ അപേക്ഷ സമർപ്പിക്കാനുള്ള തീയതി. അപേക്ഷ ഫീസും ഇക്കാലയളവിൽ അടക്കാം. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമാകും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NETUGC NET 2021
Next Story