യു.ജി.സി നെറ്റ്​: അപേക്ഷ തിയതി നീട്ടി

14:59 PM
06/04/2018
ugc-net.jpg

ന്യൂ​ഡ​ൽ​ഹി: യു.​ജി.​സി നെ​റ്റ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ഏ​പ്രി​ൽ 12 വ​രെ നീ​ട്ടി. ഏ​പ്രി​ൽ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കു​​മെ​ന്നാ​യി​രു​ന്നു നേ​ര​​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, യു.​ജി.​സി​യു​ടെ നെ​റ്റ്​ സ​ർ​വ​ർ പ്ര​ശ്​​നം​ കാ​ര​ണം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നാ​യി​ല്ല.  

വി​ഷ​യം എ​ൻ.​കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി കേ​ന്ദ്ര മാ​ന​വ ശേ​ഷി വി​ക​സ​ന മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ​ദേ​ക്ക​റി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യും അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​​തേ​ത്തു​ട​ർ​ന്ന്​ ഏ​പ്രി​ൽ 12 വ​രെ അ​പേ​ക്ഷി​ക്കാ​ൻ​സ​മ​യം നീ​ട്ടി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ഫീ​സ്​ ഏ​പ്രി​ൽ 13വ​രെ അ​ട​ക്കാ​നും സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS