ത്രിവത്സര എൽഎൽ.ബി പ്രവേശനപരീക്ഷ 20ന്
text_fieldsതിരുവനന്തപുരം: ജൂൺ 13ന് നടത്താനിരുന്ന 2020-21 ലെ ത്രിവത്സര എൽഎൽ.ബി കോഴ്സ് പ്രവേശനപരീക്ഷ ജൂൺ 20ലേക്ക് മാറ്റി. അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ (www.cee.kerala.gov.in) നിന്ന് ജൂൺ 12ന് വൈകീട്ട് മൂന്നിന് മുമ്പ് ഡൗൺലോഡ് ചെയ്യണം.
കണ്ടെയ്ൻമെൻറ് സോൺ/ക്വാറൻറീനിൽെപടുന്ന വിദ്യാർഥികൾ അതു രേഖപ്പെടുത്തിവേണം കാർഡ് ഡൗൺലോഡ് െചയ്യേണ്ടത്. കളർ പ്രിൻറൗട്ട് അഭികാമ്യം. രേഖകളിലോ ഓൺലൈൻ അപേക്ഷയിലോ വന്ന അപാകത മൂലം കാർഡുകൾ തടഞ്ഞുെവക്കപ്പെട്ടവർക്ക് ഹോം പേജിലെ 'Memo' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ന്യൂനതകളുടെ വിശദവിവരങ്ങളറിയാം.
അത്തരം രേഖകൾ ജൂൺ 18ന് വൈകീട്ട് അഞ്ചിന് മുമ്പ് അപ്ലോഡ് ചെയ്യണം. പരാതികൾ ഉണ്ടെങ്കിൽ ഇ-മെയിൽ വഴി ജൂൺ 12ന് വൈകീട്ട് മൂന്നിന് മുമ്പ് സമർപ്പിക്കണം. ആപ്ലിക്കേഷൻ നമ്പർ മറന്നവർ 'Forgot Application Number' ലിങ്ക് ക്ലിക്ക് ചെയ്ത് പേര് നൽകിയാൽ പേര്, അഡ്രസ്, ആപ്ലിക്കേഷൻ നമ്പർ കാണാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

