Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
exam
cancel
Homechevron_rightCareer & Educationchevron_rightExamschevron_rightസെറ്റിന്​ മേയ്​ അഞ്ച്​...

സെറ്റിന്​ മേയ്​ അഞ്ച്​ വരെ അപേക്ഷിക്കാം; യോഗ്യത പി.ജിയും ബി.എഡും

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​യോ​ഗ്യ​താ പ​രീ​ക്ഷ​യാ​യ സ്​​റ്റേ​റ്റ്​ എ​ലി​ജി​ബി​ലി​റ്റി ടെ​സ്​​റ്റി​ന് (സെ​റ്റ്​)​ എ​ൽ.​ബി.​എ​സ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ൽ 20 മു​ത​ൽ മേ​യ്​ അ​ഞ്ചി​ന്​ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ www.lbscentre.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ഒാ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും ബി.​എ​ഡു​മാ​ണ്​ യോ​ഗ്യ​ത. ചി​ല പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ ബി.​എ​ഡ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ.​ടി.​ടി.​സി/ ഡി.​എ​ൽ.​ഇ.​ഡി​ തു​ട​ങ്ങി​യ ട്രെ​യി​നി​ങ്​ കോ​ഴ്​​സു​ക​ൾ വി​ജ​യി​ച്ച​വ​രെ സെ​റ്റി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. എ​സ്.​സി/ എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ത്തി​ന്​ അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. ബ​യോ​ടെ​ക്​​നോ​ള​ജി ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നാ​ച്വ​റ​ൽ സ​യ​ൻ​സി​ൽ ബി.​എ​ഡും നേ​ടി​യ​വ​ർ​ക്ക്​ ബ​യോ​ടെ​ക്​​നോ​ള​ജി​യി​ൽ സെ​റ്റ്​ എ​ഴു​താം.

അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​യി​ൽ ഒ​ന്ന്​ മാ​ത്രം നേ​ടി​യ​വ​ർ​ക്ക്​ നി​ബ​ന്ധ​ന​ക​ളോ​ടെ സെ​റ്റ്​ പ​രീ​ക്ഷ എ​ഴു​താം. പി.​ജി ബി​രു​ദം മാ​ത്രം നേ​ടി​യ​വ​ർ അ​വ​സാ​ന​വ​ർ​ഷ ബി.​എ​ഡി​ന്​ പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. അ​വ​സാ​ന​വ​ർ​ഷ പി.​ജി കോ​ഴ്​​സ്​ ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ ബി.​എ​ഡ്​ ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​ണം. ഇൗ ​നി​ബ​ന്ധ​ന പ്ര​കാ​രം സെ​റ്റ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ പി.​ജി/ ബി.​എ​ഡ്​ പ​രീ​ക്ഷ യോ​ഗ്യ​ത സെ​റ്റ്​ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം നേ​ടി​യി​രി​ക്ക​ണം.

അ​ല്ലാ​ത്ത​വ​രെ ആ ​ചാ​ൻ​സി​ൽ സെ​റ്റ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​താ​യി ക​ണ​ക്കാ​ക്കി​ല്ല. ജ​ന​റ​ൽ/ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ 1000 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​സി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ 500 രൂ​പ​യും ഒാ​ൺ​ലൈ​നാ​യി ഫീ​സ​ട​ക്ക​ണം. പി.​ഡ​ബ്ല്യു.​സി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ ഗ​സ​റ്റ​ഡ്​ ഒാ​ഫി​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്​, എ​സ്.​സി/​എ​സ്.​ടി/ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ ഒ​റി​ജി​ന​ൽ, ഒ.​ബി.​സി/ നോ​ൺ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ ഒ​റി​ജി​ന​ൽ എ​ന്നി​വ (2020 ഏ​പ്രി​ൽ 21നും 2021 ​മേ​യ്​ അ​ഞ്ചി​നും ഇ​ട​യി​ൽ ല​ഭി​ച്ച​ത്​) പ​രീ​ക്ഷ പാ​സാ​കു​ന്ന പ​ക്ഷം ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bedset
News Summary - The set can apply until May 5; Eligibility PG and B.Ed.
Next Story