Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഇന്ത്യൻ ഇക്കണോമിക്/...

ഇന്ത്യൻ ഇക്കണോമിക്/ സ്റ്റാറ്റിസ്റ്റിക്കൽ സർവിസ് പരീക്ഷ ജൂൺ 21ന് തുടങ്ങും

text_fields
bookmark_border
upsc
cancel

യു.​പി.​എ​സ്.​സി 2024 വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് സ​ർ​വി​സ് (ഐ.​ഇ.​എ​സ്), ഇ​ന്ത്യ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​ർ​വി​സ് (ഐ.​എ​സ്.​എ​സ്) പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​രീ​ക്ഷ ദേ​ശീ​യ​ത​ല​ത്തി​ൽ ജൂ​ൺ 21ന് ​ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​ണ്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.upsc.gov.inൽ ​ല​ഭി​ക്കും. ഏ​പ്രി​ൽ 30 വൈ​കീ​ട്ട് ആ​റു​മ​ണി വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫീ​സ് 200 രൂ​പ. വ​നി​ത​ക​ൾ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. www.upsconline.nic.inൽ ​അ​പേ​ക്ഷ ന​ൽ​കാം.

ഐ.​ഇ.​എ​സ് പ​രീ​ക്ഷ​ക്ക് ഇ​ക്ക​ണോ​മി​ക്സ്/​അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്/​ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്/​ഇ​ക്ക​ണോ​മെ​ട്രി​ക്സ് വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഐ.​എ​സ്.​എ​സ് പ​രീ​ക്ഷ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്സ്/​മാ​ത്ത​മാ​റ്റി​ക്ക​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ്/​അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫൈ​ന​ൽ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

ശാ​രീ​രി​ക, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 21-30 വ​യ​സ്സ്. നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. പ​രീ​ക്ഷാ​ഘ​ട​ന, സി​ല​ബ​സ്, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭ്യ​മാ​ണ്. ജൂ​നി​യ​ർ ടൈം ​സ്കെ​യി​ലി​ൽ ഐ.​ഇ.​എ​സി​ൽ 18 ഒ​ഴി​വു​ക​ളി​ലും ഐ.​എ​സ്.​എ​സി​ൽ 30 ഒ​ഴി​വു​ക​ളി​ലും നി​യ​മ​നം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExamKerala NewsIndian Economic Service
News Summary - The Indian Economic-Statistical Service Exam will begin on June 21
Next Story