Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിരുദാനന്തര മെഡിക്കൽ പ്രവേശന പരീക്ഷ (ഐ‌.എൻ‌.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാൻ സുപ്രീംകോടതി നിർദേശം

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: ജൂൺ 16ന് നടത്താൻ തീരുമാനിച്ചിരുന്ന എയിംസ്, ജിപ്മർ, പിജിമെർ, നിംഹാൻസ് എന്നിവിടങ്ങളിലെ ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ഐ‌.എൻ‌.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാൻ സുപ്രീംകോടതി നിർദേശം. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തേക്ക് പരീഷ മാറ്റിവെക്കാനാണ് കോടതി ഉത്തരവിട്ടത്.

ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. നാഷണൽ ഇൻപോർട്ടൻസ് കംബൈൻഡ് എൻട്രൻസ് ടെസ്റ്റ് (ഐ.എൻ.ഐ-സി.ഇ.ടി) മാറ്റിവെക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സമർപ്പിച്ചിരുന്നത്.

23 എം.ബി.ബി.എസ് ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മെഡിക്കൽ സ്റ്റുഡന്‍റ് നെറ്റ് വർക് (ചത്തീസ്ഗഡ് ചാപ്റ്റർ) എന്നിവരെ കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന 35 ഡോക്ടർമാരും ഹരജി നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court orders postponement of INI-CET 2021 exam for admission to postgraduate medical courses
Next Story