പൊതുപരീക്ഷ നടത്തിപ്പ്​; സുരക്ഷ ഉപകരണ വിതരണത്തി​െൻറ നടപടികൾ തുടങ്ങി

20:20 PM
24/05/2020

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി, ഹയർ​ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക്​ മുന്നോടിയായി പരീക്ഷ കേന്ദ്രങ്ങൾക്ക്​ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 

ഐ.ആർ തെർമോമീറ്റർ, എക്​സാമിനേഷൻ ഗ്ലൗസ്​ എന്നിവയാണ്​ ജില്ല വിദ്യാഭ്യാസ ഓഫിസുകൾ മുഖേന വിതരണം ചെയ്യുക. തിങ്കളാഴ്​ച സുരക്ഷ ഉപകരണങ്ങൾ എല്ലാ പരീക്ഷ ​േകന്ദ്രങ്ങൾക്കും വിതരണം നടത്തും.

ഉപയോഗം കഴിഞ്ഞ എക്​സാമിനേഷൻ ഗ്ലൗസുകൾ ഐ.എം.എയുടെ സഹായത്തോടെ പ്രത്യേകം ശേഖരിച്ച്​ സംസ്​കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതായും പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു. മേയ്​ 26നാണ്​ സംസ്​ഥാനത്തെ പൊതുപരീക്ഷകൾ ആരംഭിക്കുക. 

Loading...
COMMENTS