എസ്​.എസ്​.എൽ.സി മലയാളം നാല്​ ചോദ്യങ്ങളിൽ പ്രശ്​നമെന്ന്​ ആക്ഷേപം

  • സ്​കീം ഫൈനലൈസേഷൻ ക്യാമ്പുകൾ ബുധനാഴ്​ച അവസാനിക്കും

16:14 PM
04/04/2018
sslc.jpg

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി മ​ല​യാ​ളം ഒ​ന്നാം പേ​പ്പ​റി​​​െൻറ പ​രീ​ക്ഷ​യി​ൽ നാ​ല്​ ചോ​ദ്യ​ങ്ങ​ളി​ൽ പ്ര​ശ്​​ന​മു​ള്ള​താ​യി സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ൻ ക്യാ​മ്പി​ൽ ആ​ക്ഷേ​പം. ഇൗ ​ചോ​ദ്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന ക്യാ​മ്പി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. 

ഒ​രു മാ​ർ​ക്കി​​​െൻറ നാ​ല്​ ചോ​ദ്യ​ങ്ങ​ളി​ലാ​ണ്​ പ്ര​ശ്​​നം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ ചോ​ദ്യ​ത്തി​ന്​ ക​ടു​പ്പം കൂ​ടു​ത​ലാ​യി​രു​െ​ന്ന​ന്നാ​ണ്​ ആ​ക്ഷേ​പം. മൂ​ന്നാ​മ​ത്തെ ചോ​ദ്യ​ത്തി​​​െൻറ ഉ​ത്ത​രം ചോ​ദ്യ​ത്തി​ൽ ത​ന്നെ​യു​ണ്ടെ​ന്നും അ​ധ്യാ​പ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ക്കാ​ര്യം വീ​ണ്ടും പ​രി​ശോ​ധി​ച്ച്​ ആ​വ​ശ്യ​മെ​ങ്കി​ൽ പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്​​കീം ഫൈ​ന​ലൈ​സേ​ഷ​നി​ൽ സ്വീ​ക​രി​ക്കാ​നാ​ണ്​ ധാ​ര​ണ.

തൈ​ക്കാ​ട്​ ഗ​വ. മോ​ഡ​ൽ ജി.​എ​ച്ച്.​എ​സ്.​എ​സ്​ -മ​ല​യാ​ളം ഒ​ന്ന്​ , കോ​ഴി​ക്കോ​ട്​ ന​ട​ക്കാ​വ്​ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ -മ​ല​യാ​ളം ര​ണ്ട്, പാ​ല​ക്കാ​ട്​ പി.​എം.​ജി.​എ​ച്ച്.​എ​സ്.​എ​സ്​- ഇം​ഗ്ലീ​ഷ്, തൃ​ശൂ​ർ ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ് ​-ഹി​ന്ദി, തൃ​ശൂ​ർ ഗ​വ. മോ​ഡ​ൽ ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സ് സോ​ഷ്യ​ൽ സ​യ​ൻ​സ്​, തി​രൂ​ർ ഗ​വ. മോ​ഡ​ൽ ബോ​യ്​​സ്​ എ​ച്ച്.​എ​സ്.​എ​സ് -ഫി​സി​ക്​​സ്​, ചാ​ല​ക്കു​ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് -കെ​മി​സ്​​ട്രി, ക​ണ്ണൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ സ്​​പോ​ർ​ട്​​സ് -ബ​യോ​ള​ജി, എ​റ​ണാ​കു​ളം ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ് -ക​ണ​ക്ക്​, എ​റ​ണാ​കു​ളം എ​സ്.​ആ​ർ.​വി ഹൈ​സ്​​കൂ​ൾ -അ​റ​ബി​ക്, ഉ​റു​ദു, സം​സ്​​കൃ​തം  എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്​​കീം ഫൈ​ന​ലൈ​സേ​ഷ​ൻ ക്യാ​മ്പു​ക​ൾ ന​ട​ക്കു​ന്ന​ത്​. 

ബു​ധ​നാ​ഴ്​​ച പൂ​ർ​ത്തി​യാ​കും. ഇ​വി​ടെ ത​യാ​റാ​ക്കു​ന്ന സ്​​കീ​മി​നെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക. 
ഏ​പ്രി​ൽ ആ​റ്​ മു​ത​ൽ 21 വ​രെ​യാ​ണ്​ മൂ​ല്യ​നി​ർ​ണ​യം.  ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം 114 കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്​​ച തു​ട​ങ്ങും.

Loading...
COMMENTS