എസ്​.എസ്​.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മേയ്​ അവസാനവാരം

22:24 PM
05/05/2020

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മേ​യ്​ അ​വ​സാ​ന​വാ​ര​ത്തി​ൽ ന​ട​ത്താ​ൻ ധാ​ര​ണ. ഇ​തു​സം​ബ​ന്ധി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ ശി​പാ​ർ​ശ ബു​ധ​നാ​ഴ്​​ച ചേ​രു​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം പ​രി​ഗ​ണി​ച്ചേ​ക്കും.

മേ​യ്​ 26 മു​ത​ലു​ള്ള തീ​യ​തി​ക​ളാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. മേ​യ്​ 21, 22 തീ​യ​തി​ക​ളി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും റ​മ​ദാ​ൻ വ്ര​ത​വും പെ​രു​ന്നാ​ൾ അ​വ​ധി​യും കാ​ര​ണ​മാ​ണ്​ മേ​യ്​ 26 മു​ത​ലു​ള്ള തീ​യ​തി പ​രി​ഗ​ണി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. 

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ പ​രീ​ക്ഷ​ക​ളും വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​യും രാ​വി​ലെ​യും എ​സ്.​എ​സ്.​എ​ൽ.​സി ഉ​ച്ച​ക്കു​ശേ​ഷ​വും ന​ട​ത്താ​നാ​ണ്​ ശി​പാ​ർ​ശ. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കും. 

Loading...
COMMENTS