എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ വർധന; 97.84%, 34,313 പേർക്ക് എ പ്ലസ്
text_fieldsരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ 97.84 ശതമാനം പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷം ഇത് 95.98 ശതമാനമായിരുന്നു. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്. പരീക്ഷ എഴുതിയ 4,40,679 പേരിൽ 4,31,162 പേർ ഉപരിപഠന യോഗ്യത നേടി. ൈപ്രവറ്റ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 2754ൽ 2084 പേർ(75.67ശതമാനം)വിജയിച്ചു. ഗൾഫിൽ 98.9 ശതമാനമാണ് വിജയം. ഇവിടെ ഒമ്പത് സ്കൂളുകളിൽ 544 പേർ പരീക്ഷ എഴുതിയതിൽ 508 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 83.02 ശതമാനമാണ് ജയം. ഒമ്പത് സ്കൂളുകളിൽ പരീക്ഷ എഴുതിയ 789 പേരിൽ 655 പേർ ജയിച്ചു.
സർട്ടിഫിക്കറ്റുകൾ മേയ് അവസാനവാരം ജില്ലാ വിദ്യാഭ്യാസ ഒാഫിസുകളിലും തുർന്ന് പരീക്ഷാ കേന്ദ്രങ്ങളിലും എത്തിക്കും. സേവ് എ ഇയർ (സേ) പരീക്ഷ മേയ് 21 മുതൽ 25വരെ നടക്കും. ജൂൺ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. 34,313 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 20,967 ആയിരുന്നു. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 1565. കഴിഞ്ഞ വർഷം ഇത് 1174ആയിരുന്നു. നൂറ് ശതമാനം നേടിയതിൽ 517 ഗവ. സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിച്ചു.
99.12 ശതമാനം വിജയം നേടിയ എറണാകുളം ജില്ലയാണ് വിജയത്തിൽ മുന്നിൽ. വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ -99.82 ശതമാനം. വയനാട് ജില്ലയാണ് വിജയശതമാനത്തിൽ പിറകിൽ -93.87 ശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ കൂടുതൽ മലപ്പുറം ജില്ലയിലാണ് -5702പേർ. കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച സ്കൂൾ മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറിയാണ്. ഇവിടെ 2422 പേരിൽ 2417 പേർ (99.79 ശതമാനം)വിജയിച്ചു.
എസ്.എസ്.എൽ.സി ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ 284 പേർ പരീക്ഷയെഴുതിയതിൽ 281 (98.9ശതമാനം) ഉപരിപഠന യോഗ്യത നേടി. ടി.എച്ച്.എസ്.എൽ.സിയിൽ 3279 പേർ പരീക്ഷയെഴുതിയതിൽ 3234 വിദ്യാർഥികൾ ഉപരിപഠനത്തിനർഹത നേടി. വിജയം 98.6 ശതമാനം. ടി.എച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ പരീക്ഷയെഴുതിയ 18 പേരും (100ശതമാനം) വിജയിച്ചു. എ.എച്ച്.എസ്.എൽ.സി (കലാമണ്ഡലം ആർട്ട് ഹൈസ്കൂൾ)യിൽ 87 പേർ പരീക്ഷയെഴുതിയതിൽ 78 പേർ വിജയിച്ചു. 89.6 ശതമാനം വിജയം.
പരീക്ഷാഫലം പി.ആര്.ഡി ലൈവ് എന്ന മൊബൈല് ആപ്പിലും http://www.results.itschool.gov.in/, keralaresults.nic.in, http://keralapareekshabhavan.in, www.kerala.gov.in, www.prd.kerala.gov.in, വെബ്സൈറ്റുകളിലും ഫലം ലഭിക്കും. ഗൂഗിള് പ്ലേ സ്റ്റോറില്നിന്ന് പി.ആര്.ഡി ലൈവ് ആപ് ഡൗണ്ലോഡ് ചെയ്യാം. എസ്.എസ്.എല്.സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം (റ്റി.എച്ച്.എസ്.എല്.സി/ എസ്.എസ്.എല്.സി (എച്ച്.ഐ)/എ.എച്ച്.എസ്.എല്.സി) പരീക്ഷാഭവെൻറ ഔദ്യോഗിക വെബ്സൈറ്റിലും keralaresults.nic.in, http://keralapareekshabhavan.in ലഭ്യമാകും.
സമ്പൂർണ എ പ്ലസുകാരുടെ എണ്ണം സർവകാല റെക്കോഡിൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസുകാരുടെ എണ്ണം സർവകാല റെക്കോഡിൽ. 34,313 പേരാണ് ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം ഇത് 20,967 ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 13,346 പേർ വർധിച്ചു. 2016ൽ 22,879 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. 2015ൽ 15,430 പേർക്കാണ് എ പ്ലസ് ലഭിച്ചത്. 2013ൽ 6995 പേർക്ക് മാത്രമാണ് എ പ്ലസ് ഉണ്ടായിരുന്നത്. സമ്പൂർണ എ പ്ലസ് നേട്ടക്കാരിൽ ഇത്തവണയും പെൺകുട്ടികൾതന്നെയാണ് മുന്നിൽ. എ പ്ലസ് മികവിൽ ഒന്നാം സ്ഥാനത്ത് ഇക്കുറിയും മലപ്പുറം ജില്ലയാണ്. 5702 പേരാണ് മലപ്പുറത്ത് സമ്പൂർണ എ പ്ലസ് വിജയം കൊയ്തത്. കഴിഞ്ഞ വർഷം 3640 പേർക്കായിരുന്നു ജില്ലയിൽ ഇൗ നേട്ടം. വിദ്യാഭ്യാസ ജില്ല അടിസ്ഥാനപ്പെടുത്തിയുള്ള കണക്കിലും 2435 പേർ േനട്ടത്തിലെത്തിയ മലപ്പുറംതന്നെയാണ് ഒന്നാമത്.
4120 പേർ എ പ്ലസ് നേടിയ കോഴിേക്കാടാണ് സമ്പൂർണ എ പ്ലസ് നേട്ടത്തിൽ രണ്ടാമത്. 3361 പേർ എ പ്ലസ് നേടിയ കൊല്ലം മൂന്നും 3320 പേർ നേട്ടത്തിലെത്തിയ കണ്ണൂർ നാലും 3215 പേർ സമ്പൂർണ എ പ്ലസ് നേടിയ തിരുവനന്തപുരം അഞ്ചും സ്ഥാനങ്ങളിൽ എത്തി. മറ്റ് ജില്ലകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം കാസർകോട് 1319, വയനാട് 715, പാലക്കാട് 2176, തൃശൂർ 2834, എറണാകുളം 2721, ഇടുക്കി 756, കോട്ടയം 1432, ആലപ്പുഴ 1721, പത്തനംതിട്ട 855.
വിദ്യാഭ്യാസ ജില്ലകളിൽ മുന്നിലെത്തി മൂവാറ്റുപുഴ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ വിജയത്തിൽ മുന്നിലെത്തി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല. കഴിഞ്ഞ വർഷം നഷ്ടമായ ഒന്നാം സ്ഥാനമാണ് ഇത്തവണ മൂവാറ്റുപുഴ തിരിച്ചുപിടിച്ചത്. 99.82 ശതമാനം വിജയമാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലക്ക്. 3912 പേർ പരീക്ഷയെഴുതിയതിൽ 3905 പേരും വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 3530 പേർ പരീക്ഷയെഴുതിയതിൽ 3513 പേരും വിജയിച്ചു. 99.52 ശതമാനം വിജയം. കുട്ടനാട് ആണ് മൂന്നാം സ്ഥാനത്ത്. 2268 പേർ പരീക്ഷയെഴുതിയതിൽ 2257 പേരും വിജയിച്ചു. 99.51 ശതമാനം ജയം. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന കടുത്തുരുത്തി ഇൗ വർഷം തൃശൂർ വിദ്യാഭ്യാസ ജില്ലക്കൊപ്പം നാലാം സ്ഥാനം പങ്കിട്ടു. ഇവിടെ 3538 പേർ പരീക്ഷയെഴുതിയതിൽ 3520 പേർ (99.49 ശതമാനം) വിജയിച്ചു. തൃശൂരിൽ 10,451 പേരിൽ 10,398 പേർ വിജയിച്ചു. വയനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും പിറകിൽ. 12,108 പേർ പരീക്ഷയെഴുതിയതിൽ 11,366 പേർ (93.87ശതമാനം) വിജയിച്ചു.
മറ്റ് വിദ്യാഭ്യാസ ജില്ലകളിലെ വിജയ ശതമാനം: കാസർകോട്-95.94, കാഞ്ഞങ്ങാട്-98.31, കണ്ണൂർ-98.88, തളിപ്പറമ്പ്-98.84, തലശ്ശേരി-99.27, വടകര-99.02, േകാഴിക്കോട്-96.56, താമരേശ്ശരി-98.19, മലപ്പുറം-99.17, തിരൂർ-96.19, തിരൂരങ്ങാടി-97.09, വണ്ടൂർ-97.87, ഒറ്റപ്പാലം-96.78, പാലക്കാട്-94.11, മണ്ണാർക്കാട്-97.27, ഇരിങ്ങാലക്കുട-99.42, ചാവക്കാട്-98.07, ആലുവ-99.43, എറണാകുളം-98.41, കോതമംഗലം-99.36, തൊടുപുഴ-98.67, കട്ടപ്പന-97.98, കാഞ്ഞിരപ്പള്ളി-98.56, കോട്ടയം-98.64, ചേർത്തല-98.72, ആലപ്പുഴ-99.16, മാവേലിക്കര-98.4, തിരുവല്ല-99.06, പത്തനംതിട്ട-99.13, കൊട്ടാരക്കര-98.55, പുനലൂർ-97.92, കൊല്ലം-97.7, ആറ്റിങ്ങൽ-96.16, തിരുവനന്തപുരം-97.78, നെയ്യാറ്റിൻകര-97.85.
പട്ടികജാതി വിദ്യാർഥികളുടെ വിജയശതമാനത്തിൽ വർധന; പട്ടിക വർഗത്തിൽ കുറവ്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ വിജയശതമാനം വർധിച്ചപ്പോൾ പട്ടികവർഗ വിഭാഗത്തിൽ കുറവ്. കഴിഞ്ഞ വർഷം പട്ടികജാതി വിഭാഗത്തിൽ 91.95 ശതമാനം വിജയമുണ്ടായിരുന്നത് ഇത്തവണ 95.19 ആയി വർധിച്ചു. പരീക്ഷയെഴുതിയ 43,985 പേരിൽ 41,873 പേർ വിജയിച്ചു.
പട്ടികവർഗ വിഭാഗത്തിൽനിന്ന് ഇത്തവണ 81.01 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 82.55 ശതമാനമായിരുന്നു. ഇത്തവണ 8108 പേർ പരീക്ഷയെഴുതിയതിൽ 7055 പേർ വിജയിച്ചു. ഒ.ബി.സിയിൽനിന്നും ജനറൽ വിഭാഗത്തിൽനിന്നുമുള്ള വിദ്യാർഥികളുടെ വിജയത്തിൽ ഇത്തവണ വർധനയുണ്ട്. കഴിഞ്ഞ വർഷം 96.28 ശതമാനമായിരുന്നു ഒ.ബി.സിയിലെ വിജയമെങ്കിൽ ഇത്തവണയിത് 98.13 ആയി ഉയർന്നു. പരീക്ഷയെഴുതിയ 2,96,020 പേരിൽ 2,90,499 പേർ വിജയിച്ചു. ജനറൽ വിഭാഗത്തിൽ ഇത്തവണ വിജയം 99.28 ശതമാനമാണ്. പരീക്ഷയെഴുതിയ 77856 പേരിൽ 77298 പേരും വിജയിച്ചു. ഒ.ഇ.സി വിഭാഗത്തിൽനിന്ന് പരീക്ഷയെഴുതിയ 14,710 പേരിൽ 14,437 േപർ (98.14 ശതമാനം) വിജയിച്ചു.
വിജയത്തിളക്കത്തിൽ മുന്നിൽ എറണാകുളം; പിന്നിൽ വയനാട്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയശതമാനത്തിൽ മുന്നിൽ എറണാകുളം ജില്ല. 99.12 ശതമാനം വിജയത്തോടെയാണ് കഴിഞ്ഞവർഷം മുന്നിലെത്തിയ പത്തനംതിട്ടയെ എറണാകുളം രണ്ടാംസ്ഥാനത്താക്കിയത്.പത്തനംതിട്ടയിൽ ഇത്തവണ വിജയം 99.11 ശതമാനമാണ്. എറണാകുളത്ത് 16707 ആൺകുട്ടികളും16367 പെൺകുട്ടികളും ഉൾപ്പെടെ 33074 പേർ പരീക്ഷയെഴുതിയതിൽ 32784 പേരും വിജയിച്ചു. ഇതിൽ 16510 ആൺകുട്ടികളും 16274 പെൺകുട്ടികളുമാണ്.
പത്തനംതിട്ടയിൽ 5422 പെൺകുട്ടികളും 5872 ആൺകുട്ടികളുമടക്കം 11294 പേർ പരീക്ഷയെഴുതിയതിൽ 5378 പെൺകുട്ടികളും 5815 ആൺകുട്ടികളുമടക്കം 11193 പേർ ഉന്നതപഠനത്തിന് യോഗ്യതനേടി.
കണ്ണൂർ ജില്ലയാണ് ഇത്തവണ മൂന്നാംസ്ഥാനത്ത്. 16977 ആൺകുട്ടികളും 16920 പെൺകുട്ടികളുമടക്കം 33897 പേർ വിജയിച്ച ഇവിടെ 99.04 ശതമാനമാണ് വിജയം. 20986 പേർ (ആൺ-10661, പെൺ-10325) പരീക്ഷെയഴുതിയതിൽ 20757 പേരെയും (ആൺകുട്ടികൾ-10497, പെൺകുട്ടികൾ-10260) ഉപരിപപഠനത്തിന് അർഹമായ കോട്ടയമാണ് നാലാംസ്ഥാനത്ത്. 98.89 ശതമാനം വിജയമുള്ള തൃശൂരാണ് അഞ്ചാംസ്ഥാനത്ത്. ഇവിടെ 36307 േപർ പരീക്ഷയെഴുതിയതിൽ 35903 പേർ ഉപരിപഠനാർഹരായി.
വിജയശതമാനപട്ടികയിൽ ഏറ്റവുംപിന്നിൽ ഇത്തവണയും വയനാട് ജില്ലയിലാണ്, 93.87 ശതമാനം. ഇവിടെ 12108 പേർ പരീക്ഷയെഴുതിയതിൽ 11366 പേർ വിജയിച്ചു. മറ്റ് ജില്ലകളിൽ പരീക്ഷ എഴുതിയവർ, വിജയിച്ചവർ, ശതമാനം എന്ന ക്രമത്തിൽ: തിരുവനന്തപുരം -37165, 36125, 97.21, കൊല്ലം -32469, 31808, 97.96, ആലപ്പുഴ -23820, 23539, 98.82, ഇടുക്കി -12407, 12194, 98.28, പാലക്കാട് -41714, 39897, 95.64, മലപ്പുറം -79708, 77922, 97.76, കോഴിക്കോട് -44806, 43896, 97.97, കാസർകോട് -19261, 18686, 97.01.
പ്ലസ് വൺ സീറ്റുകൾ 4,22,910; ഏകജാലക പ്രവേശനം 2,94,942 എണ്ണത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികൾക്ക് 422910 പ്ലസ് വൺ സീറ്റുകൾ. നിലവിലുള്ളതിന് പുറമെ 20 ശതമാനം ആനുപാതിക വർധനവിലൂടെ അനുവദിച്ചുള്ള സീറ്റുകളുടെ എണ്ണമാണിത്. ഇതിൽ 169140 സീറ്റുകൾ സർക്കാർ സ്കൂളുകളിലും 197940 എയ്ഡഡ് മേഖലയിലും 55830 സീറ്റുകൾ അൺഎയ്ഡഡ് മേഖലയിലുമാണ്. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് േക്വാട്ട സീറ്റുകൾ ഒഴികെയുള്ളവയുമാണ് സർക്കാർ നേരിട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴിൽ വരുന്നത്. 294942 സീറ്റുകളാണ് ഏകജാലക പ്രവേശനത്തിനായുള്ളത്. 46626 സീറ്റുകൾ മാനേജ്മെൻറ് േക്വാട്ടയിലും 25512 സീറ്റുകൾ കമ്യൂണിറ്റി േക്വാട്ടയിലുമാണ്. 55830 സീറ്റുകളാണ് അൺഎയ്ഡഡ് സ്കൂളുകളിലുള്ളത്. ഏറ്റവുംകൂടുതൽ സീറ്റുള്ളത് സയൻസിലാണ് -216882. സർക്കാർ സ്കൂളുകളിൽ 76800ഉം എയ്ഡഡ് സ്കൂളുകളിൽ 106500ഉം അൺഎയ്ഡഡ് സ്കൂളുകളിൽ 33582ഉം സീറ്റുകളാണ് സയൻസ് ബാച്ചുകളിലുള്ളത്. ഹ്യുമാനിറ്റീസിൽ 82338 എണ്ണവും കൊമേഴ്സിൽ 123690ഉം സീറ്റുകളാണുള്ളത്. സംസ്ഥാനത്താകെ സയൻസിന് 3730ഉം ഹ്യുമാനിറ്റീസിൽ 1401ഉം കൊമേഴ്സിൽ 2117 ഉം ബാച്ചുകളുണ്ട്. ഹയർ സെക്കൻഡറിക്ക് പുറമെ വി.എച്ച്.എസ്.ഇയിലെ 28000 സീറ്റുകളും എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളുടെ ഉപരിപഠനത്തിനുള്ള അവസരമാണ്.
ഉപരിപഠനം; പ്ലസ് വൺ സീറ്റിലെ അന്തരം പരിശോധിക്കും –മന്ത്രി
തിരുവനന്തപുരം: ജില്ലകളിൽ എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളുെട എണ്ണവും പ്ലസ് വൺ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള അന്തരം പരിശോധനക്ക് വിധേയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ എസ്.എസ്.എൽ.സി പാസായ കുട്ടികളുടെ എണ്ണത്തേക്കാൾ അധികം പ്ലസ് വൺ സീറ്റുകളുള്ളത് സർക്കാറിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ കുറവ് പ്ലസ് വൺ സീറ്റുകളുമാണുള്ളത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലായി 4.2 ലക്ഷം സീറ്റുകൾ പ്ലസ് വൺ പ്രവേശനത്തിനുണ്ട്. ഇതിന് പുറമെ വി.എച്ച്.എസ്.ഇ, േപാളിടെക്നിക്ക്, െഎ.ടി.െഎ കോഴ്സുകളിലും അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി; ഒാൺലൈൻ അപേക്ഷ ഒമ്പത് മുതൽ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് മേയ് ഒമ്പത് മുതൽ ഒാൺലൈനായി അപേക്ഷിക്കാം. ട്രയൽ അലോട്ട്മെൻറ് മേയ് അവസാനം നടത്തും. ആദ്യ അലോട്ട്മെൻറ് ജൂൺ ആദ്യവാരം. ജൂൺ രണ്ടാം വാരത്തിൽ ക്ലാസുകൾ തുടങ്ങും.
ഗ്രേസ് മാർക്ക് നേട്ടക്കാരുടെ എണ്ണത്തിൽ കുറവ്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണത്തിൽ നേരിയകുറവ്. ഇത്തവണ 83839 പേർക്കാണ് േഗ്രസ് മാർക്ക് ലഭിച്ചത്. കഴിഞ്ഞവർഷം 85878 പേരായിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2039 പേർ കുറവ്. സംസ്ഥാന സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ-െഎ.ടി മേളകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (രാഷ്ട്രപതി അവാർഡ്, രാജ്യപുരസ്കാർ), ജൂനിയർ റെഡ്ക്രോസ്, ദേശീയ-സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, സർഗോത്സവം, കായികമേളകൾ തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകുന്നത്. ഇൗവർഷം മുതൽ െഎ.ടി തിയറി പരീക്ഷകൾക്ക് കൂടി ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.
പുനർമൂല്യനിർണയത്തിന് പത്ത് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോേട്ടാകോപ്പി എന്നിവക്കുള്ള അപേക്ഷകൾ അഞ്ച് മുതൽ 10 വരെ ഒാൺലൈനായി സമർപ്പിക്കാം. അപേക്ഷകളുടെ പ്രിൻറൗട്ടും ഫീസും അപേക്ഷകൻ അതാത് സ്കൂൾ പ്രഥമാധ്യാപകർക്ക് പത്തിന് വൈകീട്ട് അഞ്ചിനകം നൽകണം. പ്രഥമാധ്യാപകർ ഇൗ അപേക്ഷകൾ 11ന് വൈകീട്ട് അഞ്ചിനകം ഒാൺലൈൻ കൺഫർമേഷൻ നടത്തണം. പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും സൂക്ഷ്മപരിശോധനക്ക് പേപ്പർ ഒന്നിന് 50ഉം ഫോേട്ടാകോപ്പിക്ക് പേപ്പർ ഒന്നിന് 200 രൂപയുമാണ് ഫീസ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം 31നകം പരീക്ഷാഭവെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോേട്ടാ കോപ്പിയും 31നകം നൽകും.
സേ പരീക്ഷ 21 മുതൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്്.െഎ), ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.െഎ) പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടാത്ത െറഗുലർ വിഭാഗം വിദ്യാർഥികൾക്ക് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ 21 മുതൽ 25 വരെ സേ പരീക്ഷ (സേവ് എ ഇയർ) നടത്തും. ജൂൺ ആദ്യവാരം തന്നെ ഫലവും പ്രസിദ്ധീകരിക്കും.
ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.6
തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.6 ശതമാനം വിജയം. പരീക്ഷ എഴുതിയ 3279 പേരിൽ 3234 പേർ ഉപരിപഠന യോഗ്യത നേടി. പ്രൈവറ്റായി പരീക്ഷയെഴുതിയ അഞ്ച് പേരും വിജയിച്ചു. 221 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 12 പേരും വിജയിച്ചു. എ.എച്ച്.എസ്.എൽ.സിയിൽ 87 പേർ പരീക്ഷ എഴുതിയതിൽ 78 പേർ ഉപരിപഠന യോഗ്യത നേടി. വിജയം -89.6 ശതമാനം.
1565 സ്കൂളുകൾക്ക് 100 ശതമാനം; കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെ അഞ്ചു സ്കൂളുകൾ ഉൾപ്പെടെ 1565 സ്കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. എറണാകുളത്താണ് ഏറ്റവും കൂടുതൽ നൂറുമേനി സ്കൂളുകൾ -204 എണ്ണം. കുറവ് വയനാട്ടിൽ -21 സ്കൂളുകൾ. 517 സർക്കാർ, 659 എയ്ഡഡ്, 389 അൺഎയ്ഡഡ് സ്കൂളുകളാണ് നൂറുമേനി നേടിയത്.
വിവിധ ജില്ലകളിൽ 100 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയ സ്കൂളുകളുടെ എണ്ണം ഇങ്ങനെയാണ്. ജില്ല, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, ആകെ എന്ന ക്രമത്തിൽ:
- തിരുവനന്തപുരം: 36,19, 40 =95
- കൊല്ലം: 52, 32, 15 =99
- പത്തനംതിട്ട: 36, 76, 7, 3 =122
- കോട്ടയം: 47, 101, 19 =167
- ഇടുക്കി: 42, 43, 7 =92
- ആലപ്പുഴ: 41, 56, 7 =104
- എറണാകുളം: 65, 98, 41 =204
- തൃശൂർ: 44, 91, 29 =164
- പാലക്കാട്: 12, 10, 36 =58
- മലപ്പുറം: 21, 11, 107 =139
- കോഴിക്കോട്: 22, 34, 28 = 84
- വയനാട്: 14, 5, 2 =21
- കണ്ണൂർ : 46, 29, 27 =102
- കാസർകോട്: 43, 13, 14 = 70
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
