Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎ​സ്.​എ​സ്.​എ​ൽ.​സി:...

എ​സ്.​എ​സ്.​എ​ൽ.​സി: കൂടുതൽ പേരെ വീഴ്ത്തിയത്​ ഗണിതം തന്നെ; ഹിന്ദിയിൽ എ പ്ലസ്​ കുറഞ്ഞു ​

text_fields
bookmark_border
exam postponed
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടു​ന്ന​തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും കാ​ലി​ട​റി​യ​ത്​ ഇ​ത്ത​വ​ണ​യും ഗ​ണി​ത​ത്തി​ൽ. 4,19,128 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1,09,379 പേ​ർ​ക്കാ​ണ്​ ഗ​ണി​ത​ത്തി​ൽ എ ​പ്ല​സ്​ ല​ഭി​ച്ച​ത്. മേ​ജ​ർ വി​ഷ​യ​ങ്ങ​ളി​ൽ വി​ജ​യം കു​റ​വ്​ ഗ​ണി​ത​ത്തി​ൽ ത​ന്നെ. 99.9 ശ​ത​മാ​ന​മാ​ണ്​ ഗ​ണി​ത​ത്തി​ൽ വി​ജ​യം. കു​റ​വ്​ എ ​പ്ല​സ്​ നേ​ട്ട​ത്തി​ൽ ഗ​ണി​ത​ത്തി​ന്​ പി​റ​കി​ൽ സാ​മൂ​ഹി​ക​ശാ​സ്ത്ര​മാ​ണ്​; 1,35,779 പേ​ർ. ഇ​ത്ത​വ​ണ പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വ​ല​ച്ച ഹി​ന്ദി​യി​ലും എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു; 149570 പേ​ർ​ക്കാ​ണ്​ ഹി​ന്ദി​യി​ൽ എ ​പ്ല​സ്​ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഹി​ന്ദി​യി​ൽ 1,51,284 പേ​ർ​ക്കാ​ണ്​ എ ​പ്ല​സ്​ ല​ഭി​ച്ച​ത്. ഫി​സി​ക്സി​ൽ 1,46,473 പേ​ർ​ക്കു​മാ​ണ്​ എ ​പ്ല​സ്​ ല​ഭി​ച്ച​ത്. ഇം​ഗ്ലീ​ഷി​ൽ 154283 പേ​ർ​ക്കാ​ണ്​ എ ​പ്ല​സ്​ നേ​ട്ടം. എ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ ​പ്ല​സ്​ നേ​ടി​യ​ത് ഒ​ന്നാം ഭാ​ഷ പേ​പ്പ​ർ ര​ണ്ടി​ലാ​ണ്​; ​ 281528 പേ​ർ. കെ​മി​സ്​​ട്രി​യി​ൽ 209950 പേ​രും ബ​യോ​ള​ജി​യി​ൽ 193449 പേ​രും എ ​പ്ല​സ്​ നേ​ടി. എ ​പ്ല​സു​കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ഹി​ന്ദി​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ള്ള വി​ജ​യ​ശ​ത​മാ​ന​മാ​യ 99.99 ശ​ത​മാ​നം ഇ​ത്ത​വ​ണ​യും നി​ല​നി​ർ​ത്തി. ഫി​സി​ക്സി​ൽ 99.91 ശ​ത​മാ​ന​വും കെ​മി​സ്​​ട്രി​യി​ൽ 99.95 ശ​ത​മാ​ന​വും ബ​യോ​ള​ജി​യി​ൽ 99.96 ശ​ത​മാ​ന​വു​മാ​ണ്​ വി​ജ​യം. മ​ല​യാ​ളം പേ​പ്പ​ർ ഒ​ന്നി​ൽ 99.99 ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. ഗ​ണി​ത​ത്തി​ൽ 419038 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 418624 പേ​രാ​ണ്​ വി​ജ​യി​ച്ച​ത്.

ലക്ഷദ്വീപിലും ഗൾഫിലും നാല്​ വീതം സ്കൂളുകളിൽ നൂറുമേനി

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഗ​ൾ​ഫി​ലെ​യും ല​ക്ഷ​ദ്വീ​പി​ലെ​യും സ്കൂ​ളു​ക​ൾ​ക്ക്​ മി​ക​ച്ച വി​ജ​യം. ഗ​ൾ​ഫി​ലെ എ​ട്ട്​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 518ൽ 504 ​പേ​ർ വി​ജ​യി​ച്ചു. വി​ജ​യം 97.3 ശ​ത​മാ​നം. ഷാ​ർ​ജ ദ ​ന്യൂ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ, റാ​സ​ൽ ഖൈ​മ ന്യൂ ​ഇ​ന്ത്യ​ൻ എ​ച്ച്.​എ​സ്.​എ​സ്, ഉ​മ്മു​ൽ ഖു​വൈ​ൻ ദ ​ഇം​ഗ്ലീ​ഷ്​ പ്രൈ​വ​റ്റ്​ സ്കൂ​ൾ, അ​ബൂ​ദ​ബി ദ ​മോ​ഡ​ൽ സ്കൂ​ൾ എ​ന്നി​വ​ക്ക്​ നൂ​റ്​ ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. ല​ക്ഷ​ദ്വീ​പി​ൽ എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 289 വി​ദ്യാ​ർ​ഥി​ക​ളി​ൽ 283 പേ​രും വി​ജ​യി​ച്ചു. 97.92 ശ​ത​മാ​നം വി​ജ​യം. അ​മി​നി ഷ​ഹീ​ദ്​ ജ​വാ​ൻ മു​ത്തു​ക്കോ​യ മെ​​മ്മോ​റി​യ​ൽ ഗ​വ. സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ൽ​പ്പേ​നി ഡോ.​കെ.​കെ. മു​ഹ​മ്മ​ദ്​ കോ​യ ഗ​വ. സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ഗ​ത്തി ഗ​വ. എ​ച്ച്.​എ​സ്, ചെ​ത്​​ല​ത്ത് ഗ​വ. എ​ച്ച്.​എ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നൂ​റ്​ ശ​ത​മാ​നം വി​ജ​യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCexam result
News Summary - SSLC exam result analysis
Next Story