എ​സ്.​എ​സ്.​സി സി.​ജി.​എ​ൽ: മു​ഴു​ക്കൈ വ​സ്​​ത്ര​ത്തി​നും ഷൂ​സി​നും വി​ല​ക്ക്​

22:03 PM
03/08/2017
സ്​​റ്റാ​ഫ്​ സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ആ​ഗ​സ്​​റ്റ്​ അ​ഞ്ചു മു​ത​ൽ 24 വ​രെ ന​ട​ത്തു​ന്ന ട​യ​ർ I ക​ൈ​മ്പ​ൻ​ഡ്​ ഗ്രാ​ജ്വേ​റ്റ്​ ലെ​വ​ൽ പ​രീ​ക്ഷ​ക്ക്​ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഷൂ​സ്​ ധ​രി​ക്ക​രു​തെ​ന്നും പ​ക​രം തു​റ​ന്ന ചെ​രു​പ്പു​ക​ൾ  ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക്​ ബാ​ഗും മൊ​ബൈ​ൽ ഫോ​ണും കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ല. വാ​ച്ച്, പു​സ്​​ത​ക​ങ്ങ​ൾ, പേ​ന, ക​ട​ലാ​സു ക​ഷ്​​ണ​ങ്ങ​ൾ, മാ​ഗ​സി​നു​ക​ൾ, സ്​​കാ​ന​ർ, കാ​ൽ​ക്കു​ലേ​റ്റ​ർ, ബ്ലൂ​ടൂ​ത്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, ​ െപ​ൻ/​ബ​ട്ട​ൻ​ഹോ​ർ കാ​മ​റ, പെ​ൻ​ഡ്രൈ​വ്​ പോ​ലു​ള്ള സ്​​റ്റോ​േ​റ​ജ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യൊ​ന്നും കൈ​വ​ശം വെ​ക്കാ​ൻ പാ​ടി​ല്ല. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന ക​മ്പ്യൂ​ട്ടി​​െൻറ സ്​​ക്രീ​നി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ വാ​ച്ച്​ ഉ​ണ്ടാ​യി​രി​ക്കും. റ​ഫ്​ വ​ർ​കി​നു​ള്ള പേ​ന​യും പേ​പ്പ​റും പ​രീ​ക്ഷാ​ഹാ​ളി​ൽ​നി​ന്ന്​ ന​ൽ​കും. 

ശി​രോ​വ​സ്​​ത്രം, ലോ​ഹ​നി​ർ​മി​ത​മാ​യ മോ​തി​രം, ക​മ്മ​ൽ, ബ്രേ​സ്​​ലെ​റ്റ്, മാ​ല, മൂ​ക്കു​ത്തി, നെ​ക്ക്​​ലൈ​സ്, പ​ത​ക്കം, സാ​രി​പ്പി​ൻ, ​ മു​ടി​പ്പി​ൻ, ഹെ​യ​ർ​ബ്രാ​ൻ​ഡ്, മു​ഴു​ക്കൈ​യു​ള്ള​തും വ​ലി​യ ബ​ട്ട​നു​ക​ളു​ള്ള​തു​മാ​യ വ​സ്​​ത്ര​ങ്ങ​ൾ എ​ന്നി​വ​യൊ​ന്നും ധ​രി​ക്ക​രു​ത്. 

നി​രോ​ധി​ത​വ​സ്​​തു​ക്ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​ത്​ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ അ​വ​സ​രം ന​ഷ്​​ട​മാ​കാ​നും മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക്​ ക​മീ​ഷ​ൻ  ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്​ ത​ട​യാ​നും കാ​ര​ണ​മാ​കും. 10 മു​ത​ൽ 11 വ​രെ, 1.15 മു​ത​ൽ 2.15 വ​രെ, 4.15 മു​ത​ൽ 5.15  വ​രെ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ ബാ​ച്ചു​ക​ളി​ലാ​യാ​ണ്​ പ​രീ​ക്ഷ. 100 ചോ​ദ്യ​ങ്ങ​ളും 200 മാ​ർ​ക്കു​മാ​ണു​ള്ള​ത്. തെ​റ്റാ​യ ഉ​ത്ത​ര​ത്തി​ന്​  നെ​ഗ​റ്റീ​വ്​ മാ​ർ​ക്ക്​ 0.50. അ​ഡ്​​മി​റ്റ്​ കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും മൂ​ന്ന്​ ഫോ​േ​ട്ടാ​യും സ​ഹി​ത​മാ​ണ്​ പ​രീ​ക്ഷ​ക്കെ​ത്തേ​ണ്ട​ത്.  അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ http://ssc.nic.in ൽ ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ http://ssc.nic.in കാ​ണു​ക. 
 
COMMENTS