Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹയർസെക്കൻഡറി അധ്യാപക​​രാകാൻ സെറ്റ്; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ മേയ് 22 വ​രെ

text_fields
bookmark_border
യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും
ഹയർസെക്കൻഡറി അധ്യാപക​​രാകാൻ സെറ്റ്; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ മേയ് 22 വ​രെ
cancel

ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ജൂലൈ 2026)ന് ഓൺലൈനിൽ മേയ് 22 വൈകീട്ട് 5 മണിക്ക് മുമ്പ് അപേക്ഷിക്കാം. വിജ്ഞാപനവും പ്രോസ്പെക്ടസും www.lbscentre.kerala.gov.inൽ ലഭ്യമാണ്. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിക്കാണ് പരീക്ഷാ ചുമതല. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

രജിസ്ട്രേഷൻ ഫീസ് 1300 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 750 രൂപ. പ്രോസസിംഗ് ചാർജും നികുതിയും കൂടി നൽകേണ്ടതുണ്ട്.

പരീക്ഷ: സെറ്റ് ജൂലൈ 2026ന് രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവായത്. ഇതിൽ രണ്ട് ഭാഗങ്ങളുണ്ട്. ‘എ’ വിഭാഗത്തിൽ പൊതുവിജ്ഞാനവും ‘ബി’ വിഭാഗത്തിൽ അധ്യാപന അഭിരുചിയും വിലയിരുത്തുന്ന ചോദ്യങ്ങളായിരിക്കും. 14 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.

പേപ്പർ രണ്ടിൽ ബിരുദാനന്തര ബിരുദ സ്പെഷലൈസേഷനുകളായ 31 വിഷയങ്ങളാണ് ഉൾപ്പെടുന്നത്. പരീക്ഷാർഥികൾ തെരഞ്ഞെടുത്ത വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഈ പേപ്പറിലുണ്ടാവുക.

ആന്ത്രോപ്പോളജി, അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ഹോംസയൻസ്, ഇസ്‍ലാമിക് ഹിസ്റ്ററി, ജേണലിസം, കന്നട, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, ഉർദു, സുവോളജി, ബയോടെക്നോളജി വിഷയങ്ങളാണ് പേപ്പർ രണ്ടിലുള്ളത്.

ഓരോ പേപ്പറിനും രണ്ടു മണിക്കൂർ സമയം അനുവദിക്കും. പേപ്പർ ഒന്നിൽ 120 ചോദ്യങ്ങൾ, ശരി ഉത്തരത്തിന് ഓരോ മാർക്ക്.(മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഒഴികെയുള്ള വിഷയങ്ങളിൽ 40 ചോദ്യങ്ങൾ, ശരി ഉത്തരത്തിന് ഓരോ മാർക്കും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ 80 ചോദ്യങ്ങൾ, ശരി ഉത്തരത്തിന് ഒന്നര മാർക്ക് വീതവും ലഭിക്കും). രണ്ട് പേപ്പറുകളിലും ഒബ്ജക്ടീവ് രീതിയിലാണ് ചോദ്യങ്ങൾ. പരീക്ഷാഘടനയും സിലബസും മൂല്യനിർണയ രീതിയുമെല്ലാം പ്രോസ്പെക്ടസിലുണ്ട്.

സെറ്റ് യോഗ്യത നേടുന്നതിന് വിവിധ വിഭാഗങ്ങളിൽപെടുന്നവർ ഓരോ പേപ്പറിലും മൊത്തത്തിലും കരസ്ഥമാക്കേണ്ട മിനിമം മാർക്ക് ശതമാനം ഇപ്രകാരമാണ്. ജനറൽ വിഭാഗക്കാർ- പേപ്പർ ഒന്ന് -40, പേപ്പർ രണ്ട് -40, മൊത്തം 48, ഒ.ബി.സി നോൺ ക്രീമിലെയർ -35, 35,45. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾ -35, 35, 40.

യോഗ്യത: ‘സെറ്റ്’ അഭിമുഖീകരിക്കുന്നതിന് ഇനിപറയുന്ന യോഗ്യതകളുണ്ടാകണം.

  • ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും ഡിസിപ്ലിനിൽ ബി.എഡും.
  • മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ കുറയാതെ ആർ.ഐ.ഇകളിൽനിന്നും എം.എസ്.സി എഡ് ബിരുദമെടുത്തവർക്കും അപേക്ഷിക്കാം.
  • ആന്ത്രോപ്പോളജി, കോമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോംസയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തവർക്ക് ബി.എഡ് യോഗ്യത ആവശ്യമില്ല.
  • കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബി.എഡും ഉള്ളവർക്ക് സെറ്റ് ഇംഗ്ലീഷിന് അപേക്ഷിക്കാവുന്നതാണ്.
  • അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങളിൽ ഡി.എൽ.എഡ്/എൽ.ടി.ടി.സി
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Set to become higher secondary teachers; Online application until May 22
Next Story