‘സെറ്റ്​’ ഫെബ്രുവരി 25ന്​

വിജി.കെ.
19:58 PM
07/12/2017
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, നോ​ൺ വൊ​​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ സ്​​റ്റേ​റ്റ്​ എ​ലി​ജി​ബി​ലി​റ്റി​ ടെ​സ്​​റ്റ്​ 2018 ​െഫ​ബ്രു​വ​രി 25ന്​ ​ന​ട​ക്കും.

ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നാ​വ​ശ്യ​മാ​യ ര​ജി​സ്​​റ്റ​ർ ന​മ്പ​റും, സൈ​റ്റ്​ ആ​ക്​​സ​സ്​ കീ​യും അ​ട​ങ്ങി​യ കി​റ്റു​ക​ൾ കേ​ര​ള​ത്തി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹെ​ഡ്​ പോ​സ്​​റ്റ്​ ഒാ​ഫി​സു​ക​ൾ വ​ഴി 750 രൂ​പ​ക്ക്​ വാ​ങ്ങാം. പ​ട്ടി​ക​ജാ​തി, വ​ർ​ഗ​കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 375 രൂ​പ ന​ൽ​കി​യാ​ൽ മ​തി. കേ​ര​ള​ത്തി​നു​ പു​റ​ത്തു​ള്ള​വ​ർ ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ​നി​ന്നും എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഡ​യ​റ​ക്​​ട​റു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​റ്റാ​വു​ന്ന 800 രൂ​പ​യു​ടെ (എ​സ്.​എ​സ്.​ടി/ ഭി​ന്ന​ശേ​ഷി​ക്കാ​ർ 425 രൂ​പ​യു​ടെ) ഡി​മാ​ൻ​ഡ്​​ ഡ്രാ​ഫ്​​റ്റും സ്വ​ന്തം വി​ലാ​സ​മെ​ഴു​തി​യ 31x25 സെ.​മ​ീ​റ്റ​ർ വ​ലി​പ്പ​മു​ള്ള ക​വ​ർ സ​ഹി​തം ദി ​ഡ​യ​റ​ക്​​ട​ർ, എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി, ന​ന്ദാ​വ​നം പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 695033 എ​ന്ന വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ 20ന്​ ​മു​മ്പാ​യി എ​ഴു​തി ആ​വ​ശ്യ​​പ്പെ​ട്ടാ​ൽ ഇ​ത്​ ല​ഭി​ക്കും.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.Ibskerala..com, www.Ibscentre.org എ​ന്നി വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ 2017 ഡി​സം​ബ​ർ 30 ന​കം സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലെ പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ജ​നു​വ​രി ഒ​ന്നി​ന​കം എ​ൽ.​ബി.​എ​സ്​ സ​െൻറ​ർ ഡ​യ​റ​ക്​​ട​റു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക്​ അ​യ​ക്ക​ണം. ആ​ന്ധ്ര​പ്പോ​ള​ജി, അ​റ​ബി​ക്, ബോ​ട്ട​ണി, കെ​മി​സ്​​ട്രി, കോ​മേ​ഴ്​​സ്, ഇ​ക്ക​ണോ​മി​ക്​​സ്, ഇം​ഗ്ലീ​ഷ് തുടങ്ങി 35 വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ‘സെ​റ്റ്​’ ന​ട​ത്തു​ക. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും ബി.​എ​ഡും. ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ബി.​എ​ഡ്​ നി​ർ​ബ​ന്ധ​മി​ല്ല. പ​രീ​ക്ഷ: ‘സെ​റ്റ്​’ പ​രീ​ക്ഷ​യി​ൽ ര​ണ്ട്​ പേ​പ്പ​റു​ക​ളു​ണ്ട്. പേ​പ്പ​ർ ഒ​ന്ന്​ എ​ല്ലാ​വ​ർ​ക്കും പൊ​തു​വാ​യ​താ​ണ്.

ഇ​തി​ൽ പൊ​തു​വി​ജ്ഞാ​ന​വും ടീ​ച്ചി​ങ്​ അ​ഭി​രു​ചി​യും പ​രി​ശോ​ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ര​ണ്ടാ​മ​ത്തെ പേ​പ്പ​റി​ൽ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ത്തെ ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​കും. ഒാ​രോ​പേ​പ്പ​റി​ലും 120 ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ഒാ​രോ ചോ​ദ്യ​ത്തി​നും ഒാ​രോ മാ​ർ​ക്കു​വീ​തം. എ​ന്നാ​ൽ, പേ​പ്പ​ർ ര​ണ്ടി​ൽ മാ​ത്ത​മാ​റ്റി​ക്​​സി​നും സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സി​നും 80 ചോ​ദ്യ​ങ്ങ​ൾ മാ​ത്ര​മു​ള്ള​തി​നാ​ൽ ഒാ​രോ ചോ​ദ്യ​ത്തി​നും 1.5 മാ​ർ​ക്ക്​ വീ​ത​മാ​ണ്. പ്രോ​സ്​​പെ​ക്​​ട​സ്​ www.Ibskerala.com, www.Ibscentre.org എ​ന്നി വെ​ബ്​​സൈ​റ്റു​ക​ളി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.
COMMENTS