സ്വാശ്രയ സ്​കൂളുകളിൽ ചൊവ്വാഴ്​ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

23:27 PM
16/12/2019
Exam

തിരുവനന്തപുരം​: സംസ്ഥാനത്തെ സ്വാശ്രയ സ്​കൂളുകളിൽ ചൊവ്വാഴ്​ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി ​െവച്ചതായി ഓൾ കേരള സെൽഫ്​ ഫിനാൻസിങ്​ സ്​കൂൾ ഫെഡറേഷൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്​ച നടക്കുന്ന സ്കൂൾ രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്​. എ.പി.ജെ. അബ്​ദുൽ കലാം സാ​േങ്കതിക സർവകലാശാല ചൊവ്വാഴ്ച നടത്തുന്ന പരീക്ഷകൾക്കും മാറ്റമില്ല. 

Loading...
COMMENTS