സ്​കൂൾ പാദവാർഷിക പരീക്ഷ ആഗസ്​റ്റ്​ 21ന്​ തുടങ്ങും

16:16 PM
22/07/2017
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ൾ പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്​​റ്റ്​ 21ന്​ ​തു​ട​ങ്ങാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​റി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മ​െൻറ്​ പ്രോ​ഗ്രാം (ക്യു.​െ​എ.​പി) മോ​ണി​റ്റ​റി​ങ്​ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ട്ട്, ഒ​മ്പ​ത്, പ​ത്ത്​ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​ 21, 22, 23, 24, 25, 29, 30 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ഒ​ന്നു​മു​ത​ൽ ഏ​ഴ്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ 21, 22, 23, 24, 25, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മു​സ്​​ലിം ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള സ്​​കൂ​ളു​ക​ളി​ൽ ഒ​ക്​​േ​ടാ​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത്, പ​ത്ത്​ തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ. അ​ധ്യാ​പ​ക ക്ല​സ്​​റ്റ​ർ യോ​ഗം, അ​ധ്യാ​പ​ക ക്ല​സ്​​റ്റ​ർ പ​രി​ശീ​ല​നം എ​ന്നി​വ ആ​ഗ​സ്​​റ്റ്​ അ​ഞ്ചി​ന്​ ന​ട​ക്ക​ും. 

ടേം ​മൂ​ല്യ​നി​ർ​ണ​യ ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കാ​നും അ​പ്​​ലോ​ഡ്​ ചെ​യ്യാ​നും അ​ധ്യാ​പ​ക​രെ ക്ല​സ്​​റ്റ​ർ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ്രാ​പ്​​ത​രാ​ക്കും. 
ജൂ​ലൈ 21, 22 തീ​യ​തി​ക​ളി​ൽ സ്​​റ്റേ​റ്റ്​ റി​സോ​ഴ്​​സ്​ ഗ്രൂ​പ്, 29ന്​ ​ജി​ല്ല റി​സോ​ഴ്​​സ്​ ഗ്രൂ​പ്​ എ​ന്നി​വ​ക്കു​ള്ള പ​രി​ശീ​ല​നം ന​ട​ക്കും. അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ടി.​ടി.​െ​എ, പി.​പി.​ടി.​ടി.​െ​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​ള്ള സം​സ്​​ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ ആ​ഗ​സ്​​റ്റ്​ 26ന്​ ​ന​ട​ത്തും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ജി​ല്ല മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. എ​ൽ.​പി, യു.​പി സ്​​കൂ​ൾ ഹെ​ഡ്​​മാ​സ്​​റ്റ​ർ​മാ​ർ​ക്കു​ള്ള മാ​നേ​ജ്​​മ​െൻറ്​ പ​രി​ശീ​ല​നം ആ​ഗ​സ്​​റ്റ്​ 18, 19, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
COMMENTS