Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ്‍വൺ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
cat result
cancel

തിരുവനന്തപുരം: 2023 ഒക്ടോബറിൽ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.keralaresultd.nic/in എന്ന വെബ് സൈറ്റിൽ ഫലം ലഭ്യമാണ്.

ഉത്തരകടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷകൾ, നിർദിഷ്ട ഫീസ് സഹിതം പരീക്ഷക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിന് 22/11/202നകം സമർപ്പിക്കണം. ഫീസ് വിവരം: പേപ്പർ ഒന്നിന്: പുനർ മൂല്യ നിർണയത്തിന് 500 രൂപ, ഉത്തരകടലാസുകളുടെ ഫോട്ടോകോപ്പിക്ക് 300 രൂപ, സൂക്ഷമ പരിശോധനക്ക് 100 രൂപ.

അപേക്ഷ ഫോറങ്ങൾ സ്കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലുകളിലും ലഭ്യമാണ്. അപേക്ഷകൾ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ലെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി വാർത്താകുറിപ്പിൽ അറിയിച്ചു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Result of Higher Secondary 1st Year Improvement/ Supplementary Examination published
Next Story