കർശന സുരക്ഷയും നിരീക്ഷണവുമായി പി.എസ്.സിയുടെ വി.ഇ.ഒ പരീക്ഷ

  • ആദ്യഘട്ടത്തിൽ പരീക്ഷ എഴുതിയത് 2,04,444 പേർ 

22:48 PM
12/10/2019
തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ല്‍ വി​ല്ലേ​ജ് എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ (വി.​ഇ.​ഒ) പ​രീ​ക്ഷ പി.​എ​സ്.​സി ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 850 സ​െൻറ​റു​ക​ളി​ലാ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

നേ​ര​ത്തേ 14 ജി​ല്ല​ക​ളി​ലാ​യി ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യി​രു​ന്ന പ​രീ​ക്ഷ, പൊ​ലീ​സ് കോ​ൺ​സ്​​റ്റ​ബി​ൾ പ​രീ​ക്ഷ​യി​ലെ ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് നാ​ലും അ​ഞ്ചും ത​വ​ണ​ക​ളാ​യാ​ണ് ഇ​ത്ത​വ​ണ പി.​എ​സ്.​സി ന​ട​ത്തു​ന്ന​ത്. 
മു​ൻ​കാ​ല​ങ്ങ​ളി​ൽ വാ​ച്ചും പ​ഴ്സും കു​പ്പി​വെ​ള്ള​വും ക്ലാ​സ് മു​റി​ക​ളി​ൽ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ‍ണ അ​വ​യൊ​ക്കെ പി.​എ​സ്.​സി പു​റ​ത്താ​ക്കി. പ​രീ​ക്ഷ സ​െൻറ​റി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക്ക​ൾ​ക്കൊ​പ്പം വ​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ല്ല. പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് 15 മി​നി​ട്ടി​ന് മു​മ്പ് മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക്ലാ​സ് മു​റി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​ഴ്സും ബാ​ഗും സൂ​ക്ഷി​ക്കാ​ൻ ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​ത്യേ​ക മു​റി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​രീ​ക്ഷ​ക്ക്  ശേ​ഷം ഇ​വ തി​രി​ച്ചെ​ടു​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ല​ച്ചു.
14 ജി​ല്ല​ക​ളി​ലു​മാ​യി മൊ​ത്തം 12,54,961 അ​പേ​ക്ഷ​ക​രാ​ണു​ള്ള​ത്. ര​ണ്ട​ര​ല​ക്ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണ് ഒ​രു ദി​വ​സം പി.​എ​സ്.​സി ഒ​രു​ക്കു​ന്ന​ത്. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,24,162 പേ​രും കോ​ഴി​ക്കോ​ട് 80,282 പേ​രു​മാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. നേ​ര​ത്തേ 1,56,610 പേ​ർ ത​ല​സ്ഥാ​ന​ത്ത് വി.​ഇ.​ഒ പ​രീ​ക്ഷ​യെ​ഴു​ത്താ​ൻ അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബാ​ക്കി​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ പി.​എ​സ്.​സി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് 28,883 പേ​രെ​യും ഒ​ഴി​വാ​ക്കി. ഒ​ക്ടോ​ബ​ര്‍ 26ന് ​കൊ​ല്ലം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ര​ണ്ടാ​ഘ​ട്ട പ​രീ​ക്ഷ. 1,92,409 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​മെ​ന്ന് പി.​എ​സ്.​സി​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ശേ​ഷി​ക്കു​ന്ന ഒ​മ്പ​ത് ജി​ല്ല​ക്കാ​രു​ടെ പ​രീ​ക്ഷ ന​വം​ബ​റി​ലാ​ണ്.  
Loading...
COMMENTS