തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം ബുധനാഴ്ച രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പരീക്ഷഫലം keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in എന്നീ സൈറ്റുകളിൽ ലഭ്യമാകും. PRD Live, Saphalam 2020, iExaMS എന്നീ ആപ്പുകളിലും ഫലം ലഭിക്കും.
2032 കേന്ദ്രങ്ങളിലായി 452572 പേരാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 28000ത്തോളം വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നിർത്തിവെച്ച പരീക്ഷ പിന്നീട് മേയ് അവസാനവാരമാണ് പൂർത്തിയാക്കിയത്.
ജൂലൈ 10ന് ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരുവനന്തപുരത്ത് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ചു.