Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎസ്​.എസ്​.എൽ.സി പരീക്ഷ...

എസ്​.എസ്​.എൽ.സി പരീക്ഷ തുടരും; പ്ലസ്​ ടു പ്രാക്​ടിക്കൽ പരീക്ഷ​ മാറ്റി

text_fields
bookmark_border
എസ്​.എസ്​.എൽ.സി പരീക്ഷ തുടരും; പ്ലസ്​ ടു പ്രാക്​ടിക്കൽ പരീക്ഷ​ മാറ്റി
cancel
camera_alt

പ്ലസ് ടു എഴുത്തുപരീക്ഷ അവസാനിച്ച തിങ്കളാഴ്ച അധ്യാപകരോട്​ യാത്രപറഞ്ഞിറങ്ങുന്ന വിദ്യാർത്ഥിനികൾ                                                         ഫോട്ടോ: ജോൺസൻ വി ചിറയത്ത്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന​മു​യ​ർ​ത്തി​യ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​യെ​ങ്കി​ലും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യു​ള്ള​ത്. മേ​യ്​ അ​ഞ്ചി​നാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി ​െഎ.​ടി പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ​​െഎ.​ടി പ​രീ​ക്ഷ​യും മാ​റ്റ​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്​​ച തു​ട​ങ്ങാ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റാ​നാണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​നം. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച ഹോം ​സ​യ​ൻ​സ്, ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, ഫി​ലോ​സ​ഫി, ജേ​ണ​ലി​സം, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി 53,000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ വൊ​ക്കേ​ഷ​ന​ൽ തി​യ​റി​യാ​യി​രു​ന്നു. ഏ​പ്രി​ൽ എ​ട്ടി​നാ​ണ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ, എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ​ത്.

മൂ​ല്യ​നി​ർ​ണ​യം മേ​യ്​ അ​ഞ്ചി​ന്​ തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​യ​തോ​ടെ മേ​യ്​ 10ന്​ ​തു​ട​ങ്ങാ​നി​രു​ന്ന മൂ​ല്യ​നി​ർ​ണ​യം നേ​ര​ത്തേ തു​ട​ങ്ങാ​ൻ തീ​രു​മാ​നം. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളു​ടെ​യും മൂ​ല്യ​നി​ർ​ണ​യം സം​സ്ഥാ​ന​ത്തെ 79 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മേ​യ്​ അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​മെ​ന്ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി ഡോ.​എ​സ്.​എ​സ്.​ വി​വേ​കാ​ന​ന്ദ​ൻ അ​റി​യി​ച്ചു. ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്കു​ശേ​ഷം മേ​യ്​ 17ന്​ ​തു​ട​ങ്ങാ​നി​രു​ന്ന​താ​ണ്. ഇ​തും മേ​യ്​ അ​ഞ്ചി​ന്​ ത​ന്നെ തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examSSLCPlus Two
News Summary - Plus Two practical exam postponed; SSLC examination will continue
Next Story