Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഎ​ൻ.​ടി.​എ​സ്.​ഇ​യി​ൽ...

എ​ൻ.​ടി.​എ​സ്.​ഇ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി എ​സ്. സി​ദാൻ

text_fields
bookmark_border
എ​ൻ.​ടി.​എ​സ്.​ഇ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി എ​സ്. സി​ദാൻ
cancel
camera_alt

സിദാൻ

മു​ക്കം: രാ​ജ്യ​ത്തെ എ​ണ്ണ​പ്പെ​ട്ട മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ലൊ​ന്നാ​യ എ​ൻ.​ടി.​എ​സ്.​ഇ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി. ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി എ​സ്. സി​ദാ​നാ​ണ് നാ​ഷ​ന​ൽ ടാ​ല​ൻ​റ് സെ​ർ​ച്ച് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി നാ​ടി​െൻറ അ​ഭി​മാ​ന​മാ​യ​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ൽ എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രീ​ക്ഷ​യാ​ണ് എ​ൻ.​ടി.​എ​സ്.​ഇ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത് സി​ദാ​ന് വ​ലി​യ നേ​ട്ട​മാ​യി.

എ​ൻ.​ടി.​എ​സ്.​ഇ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക്ക് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും. പ്ല​സ് വ​ൺ​ത​ല​ത്തി​ൽ പ്ര​തി​മാ​സം 1250 രൂ​പ വീ​തം സ്കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കും. ഇ​തി​ന് പു​റ​മെ

സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ഡോ​ക്ട​റ​ൽ​ത​ലം വ​രെ​യു​ള്ള ഉ​പ​രി പ​ഠ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ഗ​വ​ൺ​മെൻറ് സ്കോ​ള​ർ​ഷി​പ്പു​ക​ൾ കി​ട്ടും. എ​ൻ​ജി​നീ​യ​റി​ങ്ങോ മെ​ഡി​സി​നോ പോ​ലെ​യു​ള്ള പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ൾ ആ​ണെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ലം​വ​രെ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. പി​എ​ച്ച്.​ഡി​ത​ല​ത്തി​ൽ യു.​ജി.​സി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ്​ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ക.ജി​ല്ല, സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​വി​ധ ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യ​വും സം​സ്ഥാ​ന ഗ​ണി​ത ക​ലോ​ത്സ​വ​ത്തി​ൽ ഗ​ണി​ത പ​സ്സി​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും സി​ദാ​ൻ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. യു.​പി. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ഇ. ​സ​ബീ​ല എ​ന്നി​വ​രു​ടെ മ​ക​നാ​ണ് സി​ദാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MukkamNTSE
Next Story