
ജെ.ഇ.ഇ മെയിൻ 2021; മൂന്നാം സെക്ഷൻ പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്
text_fieldsന്യൂഡൽഹി: ജോയന്‍റ് എൻട്രൻസ് എക്സാമിനേഷൻ (െജ.ഇ.ഇ) മെയിൻ മൂന്നാം സെക്ഷൻ പരീക്ഷ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. മൂന്നുമണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷ നടത്തിപ്പ്. jeemain.nta.nic.in വെബ്സൈറ്റിലൂടെ ഫലമറിയാം.
ജൂലൈ 20,22,25,27 തീയതികളിലായിരുന്നു മൂന്നാം സെക്ഷൻ പരീക്ഷ. ആഗസ്റ്റ് 26,27,31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് ജെ.ഇ.ഇ മെയിൻ നാലാം സെക്ഷൻ നടക്കും.
വിദ്യാർഥികൾക്ക് തങ്ങളുടെ സ്കോറുകൾ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി വർഷത്തിൽ നാലുതവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. ആദ്യ സെഷൻ ഫെബ്രുവരിയിലും രണ്ടാം സെക്ഷൻ മാർച്ചിലുമായിരുന്നു. ഏപ്രിൽ -മേയ് ഘട്ടത്തിൽ മൂന്നും നാലും സെക്ഷൻ നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് രണ്ടാം തരംഗം മൂലം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഐ.ഐ.ടികളിലെ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തിപ്പ്.
