Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2026 7:07 PM IST Updated On
date_range 16 Feb 2026 7:08 PM ISTജെ.ഇ.ഇ മെയിൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ജെ.ഇ.ഇ മെയിൻ ഫലം പുറത്തുവിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). പേപ്പർ ഒന്നിൽ ആകെ 12 വിദ്യാർത്ഥികൾ 100 പെർസന്‍റൈൽ നേടി. സെഷൻ ഒന്നിലെ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് എൻ.ടി.എ ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in ൽ ഫലം പരിശോധിക്കാം. അന്തിമ ഉത്തരസൂചിക നേരത്തെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഫലം എങ്ങനെ പരിശോധിക്കാം
- ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് jeemain.nta.nic.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ “ജെ.ഇ.ഇ മെയിൻസ് ഫലം 2026 ഫോർ സെഷൻ 1” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഉദ്യോഗാർത്ഥികൾ അവരുടെ ലോഗിൻ വിശദാംശങ്ങൾ നൽകേണ്ട പുതിയ പേജ് തുറക്കും.
- അപേക്ഷാ നമ്പർ, പാസ്‌വേഡ് അല്ലെങ്കിൽ ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക.
- സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. പരീക്ഷാ ഫലം ലഭിക്കും.
പിന്നീടുള്ള ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് ഒന്നിലധികം പ്രിന്റൗട്ടുകൾ സൂക്ഷിക്കുക.
ജനുവരി 21, 22, 23, 24, 28, 29 തീയതികളിലായാണ് സെഷൻ 1-ലേക്കുള്ള പരീക്ഷ നടന്നത്. ജെ.ഇ.ഇ മെയിൻസ് താൽക്കാലിക ഉത്തരസൂചിക ഫെബ്രുവരി 4ന് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

