നീറ്റ്-യു.ജി പുനഃപരീക്ഷ ഇന്ന്; സുരക്ഷ ശക്തമാക്കി
text_fieldsന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കപ്പെട്ട നീറ്റ്-യു.ജിയുടെ പുനഃപരീക്ഷ ഞായറാഴ്ച നടക്കും. ഇന്ത്യയിലെ 551ഉം വിദേശത്തെ 14 ഉം ഇടങ്ങളിലായി 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് വീണ്ടും പരീക്ഷ എഴുതുക.
ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് മുമ്പ് നടന്ന പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ, ശക്തമായ സുരക്ഷാ വലയത്തിലാണ് ഇത്തവണ പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങൾ വിലയിരുത്താനും വിവിധ ഏജൻസികൾ തമ്മിലെ ഏകോപനം ഉറപ്പാക്കാനുമായി ശനിയാഴ്ച രാജ്യവ്യാപക മോക്ഡ്രിൽ സംഘടിപ്പിച്ചു.
ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് 5.15 വരെയാണ് പരീക്ഷ. ഭിന്നശേഷിക്കാർക്ക് വൈകീട്ട് 6.20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 1.30ന് പ്രവേശന കവാടങ്ങൾ അടക്കുമെന്നും തുടർന്ന് ആരെയും പ്രവേശിപ്പിക്കില്ലെന്നും ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രങ്ങളിൽ സി.സി.ടി.വി നിരീക്ഷണം, ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ, പൊലീസ് സുരക്ഷ, ആൾമാറാട്ടം തടയാൻ ബയോമെട്രിക് പരിശോധന എന്നിവ ഉൾപ്പെടെ ബഹുതല സുരക്ഷ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

