Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ് യുജി; വ്യാജ,...

നീറ്റ് യുജി; വ്യാജ, എ.ഐ നിർമിത ഒ.എം.ആർ ഷീറ്റ് ഉപയോഗിച്ചാൽ നടപടി

text_fields
bookmark_border
Neet ug
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ സ്കോറുകളിലെ വ്യത്യാസങ്ങളെക്കുറിച്ച് പരാതികൾ ഉന്നയിക്കുമ്പോൾ വ്യാജമോ എ.ഐ നിർമിതമോ ആയ ഒ.എം.ആർ ഷീറ്റുകൾ സമർപ്പിക്കരുതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകി.

വിദ്യാർഥികൾ പ്രതീക്ഷിച്ച മാർക്കും പ്രഖ്യാപിച്ച നീറ്റ് സ്കോറും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ലഭിച്ച നിരവധി പരാതികൾ പരിശോധിച്ചതിന് ശേഷമാണ് എൻ.ടി.എയുടെ മുന്നറിയിപ്പ്.

സൂക്ഷ്മ പരിശോധനക്കിടെ പരാതികൾക്കൊപ്പം സമർപ്പിച്ച പല ഒ.എം.ആർ ഷീറ്റുകളും വ്യാജമോ എ.ഐ നിർമിതമോ ആണെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. യഥാർഥ ഒ.എം.ആർ ഷീറ്റുകൾ മാത്രം പരിശോധിക്കണമെന്നും ഇല്ലെങ്കിൽ പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഏജൻസി അറിയിച്ചു.

മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം ജൂലൈ 16നാണ് പ്രഖ്യാപിച്ചത്. 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെത്തുടർന്ന് മെയ് മൂന്നിന് നടന്ന പരീക്ഷ എൻ.ടി.എ റദ്ദാക്കിയിരുന്നു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examNEET Ugnational testing agencyomr sheetAI ​​
News Summary - NEET UG NTA warns against fake AI generated OMR sheets
Next Story