Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ്​ യു.ജി​: അപേക്ഷ...

നീറ്റ്​ യു.ജി​: അപേക്ഷ സമർപ്പണം മാർച്ച്​ എട്ടുവരെ; പരീക്ഷ മേയ്​ മൂന്നിന്

text_fields
bookmark_border
നീറ്റ്​ യു.ജി​: അപേക്ഷ സമർപ്പണം മാർച്ച്​ എട്ടുവരെ; പരീക്ഷ മേയ്​ മൂന്നിന്
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്റ്റ്​ -നീ​റ്റ്​ യു.​ജി​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ട്​ മു​ത​ൽ മാ​ർ​ച്ച്​ എ​ട്ടി​ന്​ രാ​ത്രി 11.50 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച്​ പ​ത്ത്​ മു​ത​ൽ 12 വ​രെ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന്​ അ​വ​സ​ര​മു​ണ്ടാ​കും. മേ​യ്​ മൂ​ന്നി​നാ​ണ്​ പ​രീ​ക്ഷ. മൂ​ന്ന്​ മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട്​ മു​ത​ൽ അ​ഞ്ച്​ വ​രെ​യാ​യി​രി​ക്കും.

https: / /neet.nta.nic.in വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫീ​സ്​ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 1,700 രൂ​പ, ഒ.​ബി.​സി/ ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1,600 രൂ​പ, എ​സ്.​സി/ എ​സ്.​ടി/ ഭി​ന്ന​ശേ​ഷി, തേ​ർ​ഡ്​ ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1,000 രൂ​പ. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക്​ 9,500 രൂ​പ. പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ 45 വീ​തം ചോ​ദ്യ​ങ്ങ​ളും ബ​യോ​ള​ജി​ക്ക്​ (ബോ​ട്ട​ണി, സു​വോ​ള​ജി) 90 ചോ​ദ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​കെ 180 ചോ​ദ്യ​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​വു​ക.

ഓ​രോ ചോ​ദ്യ​ത്തി​നും നാ​ല്​ മാ​ർ​ക്ക്​ വീ​തം മൊ​ത്തം 720ലാ​യി​രി​ക്കും മാ​ർ​ക്ക്. കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട, പ​യ്യ​ന്നൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ/​ചെ​ങ്ങ​ന്നൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/ മൂ​വാ​റ്റു​പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും.

ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യി​ലും പ​രീ​ക്ഷ കേ​ന്ദ്ര​മു​ണ്ടാ​കും. ഗ​ൾ​ഫി​ൽ കു​വൈ​ത്ത് സി​റ്റി, ദു​ബൈ, അ​ബൂ​ദ​ബി, ദോ​ഹ, മ​നാ​മ, മ​സ്​​ക​ത്ത്, റി​യാ​ദ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രീ​ക്ഷ കേ​ന്ദ്ര​മു​ണ്ടാ​കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applicationNEET Ug
News Summary - NEET UG: Application submission till March 8
Next Story