Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ്-പി.ജി പ്രവേശന പരീക്ഷ മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: ഞായറാഴ്ച നടത്താനിരുന്ന നീറ്റ്-പി.ജി പ്രവേശന പരീക്ഷ മാറ്റി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹർഷ വർധനാണ് ഇക്കാര്യം അറിയിച്ചത്.
പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 1.7 ലക്ഷം വിദ്യാർഥികളാണ് മെഡിക്കൽ പി.ജി പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളത്.
ഡോക്ടർമാരുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടാണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷ മാറ്റണെമന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

