നീറ്റ് പി.ജി പ്രവേശനം: കട്ട് ഓഫ് 15 പെർസന്റൈൽ കുറക്കും
text_fieldsന്യൂഡൽഹി: ബിരുദാനന്തര ബിരുദ (പി.ജി) മെഡിക്കൽ പ്രവേശനത്തിനുള്ള കട്ട് ഓഫ് പെർസൈന്റൽ എല്ലാ വിഭാഗത്തിലും 15 ശതമാനം വരെ കുറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ദേശീയ പരീക്ഷ ബോർഡിനോട് നിർദേശിച്ചു.
അഖിലേന്ത്യ തലത്തിലും സംസ്ഥാന തലത്തിലും രണ്ട് വട്ടം കൗൺസലിങ് പൂർത്തിയാക്കിയിട്ടും 8000 പി.ജി മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനെ തുടർന്നാണ് നടപടി. ഇതേത്തുടർന്ന് 25000ത്തോളം പേർക്ക് കൂടി കൗൺസലിങ്ങിൽ പങ്കെടുക്കാൻ കഴിയും.
ജനറൽ കാറ്റഗറിയിൽ പ്രവേശനത്തിനുള്ള യോഗ്യത കട്ട് ഓഫ് 35ാം പെർസൈന്റൽ ആയിരിക്കും. പി.എച്ച് വിഭാഗത്തിൽ 30ാമത് പെർസൈന്റൽ വരെയും സംവരണ വിഭാഗത്തിന് (എസ്.സി, എസ്.ടി, ഒ.ബി.സി) 25ാം പെർസൈന്റൽ വരെയും കുറക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

