നീ​റ്റി​ന്​ കൂ​ടു​ത​ൽ  പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ

01:26 AM
28/02/2018
NEET
ന്യൂ​ഡ​ൽ​ഹി: മേ​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ന്​ (നീ​റ്റ്) കൂ​ടു​ത​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചു. മാ​ന​വ വി​ഭ​വ​ശേ​ഷി ​ മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 4000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ച എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച്​ ഒ​മ്പ​തി​നാ​ണ്​ നീ​റ്റ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. മാ​ർ​ച്ച്​ 12 മു​ത​ൽ 16 വ​രെ അ​പേ​ക്ഷ​യി​​ൽ തി​രു​ത്താ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. 
 
Loading...
COMMENTS