Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ്​/ജെ.ഇ.ഇ...

നീറ്റ്​/ജെ.ഇ.ഇ പരീക്ഷകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം മൂലം- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
നീറ്റ്​/ജെ.ഇ.ഇ പരീക്ഷകൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം മൂലം- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
cancel

ന്യൂഡൽഹി: എൻജിനിയറിങ്​, മെഡിക്കൽ ​പ്രവേശന പരീക്ഷകൾ അടുത്ത മാസം നടത്താൻ നിശ്ചയിച്ച കേന്ദ്ര സർക്കാർ നീക്കം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ കോവിഡ്​ ഭീതിക്കിടയിലും പരീക്ഷകൾ നടത്തുന്നത്​ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത്​ നിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊഖ്​റിയാൽ.

ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി പ്രവേശനത്തിനുള്ള ജോയൻറ്​ എൻട്രൻസ്​ എക്​സാമും (ജെ.ഇ.ഇ) മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​) പരീക്ഷയും അടുത്ത മാസം നടത്താനാണ്​ നിശ്ചയിച്ചിരിക്കുന്നത്​. അഡ്​മിറ്റ്​ കാർഡ്​ ഇതിനോടകം ഡൗൺലോഡ്​ ചെയ്​ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്ന്​ ദൂരദർശൻ ന്യൂസ്​ ചാനലിന്​ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

'മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും ഭാഗത്ത്​ നിന്ന്​ നിരന്തര സമ്മർദ്ദം ഉണ്ടായിരുന്നു.

എന്തുകൊണ്ടാണ്​ നീറ്റും ജെ.ഇ.ഇയും നടത്താ​ത്തതെന്നായിരുന്നു അവരു​ടെ ചോദ്യം. വിദ്യാർഥികൾ ഏറെ പരിഭ്രാന്തരാണ്​. എത്ര കാലം കൂടി ഇനിയും പഠിക്കണമെന്നാണ്​ അവർ ചിന്തിക്കുന്നത്​ ' അദ്ദേഹം പറഞ്ഞു.

'ജെ.ഇ.ഇ ക്ക്​ രജിസ്​റ്റർ ചെയ്​ത 8.58 ലക്ഷം വിദ്യാർഥികളിൽ 7.25 ലക്ഷം അപേക്ഷകർ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്​ത്​ കഴിഞ്ഞു. ഞങ്ങൾ വിദ്യാർഥികൾക്കൊപ്പമാണ്​. അവരുടെ സുരക്ഷയാണ്​ പ്രധാനം. പിന്നെയാണ്​ വിദ്യാഭ്യാസം' അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും തരുന്ന മാർഗനിർദേശങ്ങൾക്ക്​ അനുസൃതമായായിരിക്കും സ്​കൂൾ തുറക്കുകയെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ്​ പശ്ചാത്തലത്തിൽ മാസ്​കും കൈയ്യുറകളും ധരിച്ച്​ വേണം വിദ്യാർഥികൾ പരീക്ഷക്കെത്താൻ. സ്വന്തമായി സാനിറ്റൈസറും വെള്ളക്കുപ്പികളും ഒപ്പം കരുതാനും നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETJEERamesh Pokhriyal Nishank​Covid 19
Next Story