Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനീറ്റ്​ ആക്കാം...

നീറ്റ്​ ആക്കാം കാര്യങ്ങൾ; നീറ്റ്​ എൻട്രൻസ്​ പരീക്ഷ ജൂലൈ 26ന്

text_fields
bookmark_border
നീറ്റ്​ ആക്കാം കാര്യങ്ങൾ; നീറ്റ്​ എൻട്രൻസ്​ പരീക്ഷ ജൂലൈ 26ന്
cancel

ലോക്​ഡൗണിനി​െട ഒാൾ ഇന്ത്യ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ്​ എൻട്രൻസ്​ എക്​സാം ജൂലൈ 26ന്​ നടക്കുമെന്ന്​ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ്​ പൊഖ്​റിയാ​​െൻറ പ്രഖ്യാപനം വന്നുകഴിഞ്ഞു. പരീക്ഷക്ക്​ ഇനിയുള്ള ദിവസങ്ങൾ ഏറ്റവും ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം? പഠിക്കാൻ കിട്ടിയ അധിക ദിവസങ്ങൾ ക്രിയാത്​മകമായി ഉപയോഗിച്ചാൽ വിജയം സുനിശ്ചിതം. 

  • 180 ചോദ്യങ്ങളാണ്​ നീറ്റ്​ പരീക്ഷയിൽ ഉണ്ടാവുക. 90 ബയോളജി, 45 കെമിസ്​ട്രി, 45 ഫിസിക്​സ്​. റാങ്ക്​ നിർണയത്തിൽ മൂന്നിനും തുല്യ പ്രാധാന്യം പൊതുവെ പ്രയാസകരമെന്ന്​ തോന്നുന്ന ഫിസിക്​സിനെ അവഗണിക്കുന്ന രീതി ചില കുട്ടികളിലെങ്കിലും കാണാറുണ്ട്​. അത്​ തീർത്തും ഒഴിവാക്കേണ്ടതാണ്​. 
  • ടൈംടേബ്​ൾ ക്രമീകരിച്ച്​ സമയബന്ധിതമായി തയാറാവുക.
  •  
  •  

  • വായിച്ചതും പഠിച്ചതും ചെയ്​തുതീർത്തതുമായ പ്രോബ്ലങ്ങൾ വീണ്ടും വീണ്ടും വായിക്കാനും ചെയ്യാനും സമയം കണ്ടെത്തണം.  

  • എനിക്കറിയാവുന്നതാണ്​, എളുപ്പമാണ്​ എന്നൊക്കെ കരുതി റിവിഷൻ നടത്താതിരിക്കരുത്​. 
  • എൻ.സി.ഇ.ആർ.ടി സിലബസിൽ ഒതുങ്ങിനിൽക്കാതെ ബ​േയാളജിയിൽ ഒൗട്ട്​ വായിക്കുന്ന ശീലം പലപ്പോഴും കുട്ടികളിൽ കാണാറുണ്ട്. പക്ഷേ, എൻ.സി.ഇ.ആർ.ടി സിലബസിൽ അധിഷ്​ഠിതമായാണ്​ ചോദ്യങ്ങൾ വരാറുള്ളത്​. അപൂർവമായി ഒൗട്ട്​ ആയി ചോദിക്കാറുള്ള​ ചോദ്യങ്ങൾ എൻ.സി.ഇ.ആർ.ടിയുടെ കണ്ടൻറി​​െൻറ തുടർച്ചയായിരിക്കും.  
  • ഫിസിക്​സിൽ പൊതുവെ കുട്ടികൾ കടുപ്പംകൂടിയ ന്യൂമറിക്കലായ ചോദ്യങ്ങൾ ചെയ്​ത്​ പരിശീലിക്കും. വളരെ ലളിതമായ തിയററ്റിക്കൽ ചോദ്യങ്ങൾ അവഗണിക്കുകയും ഉത്തരം എഴുതാൻ പറ്റാതെ വരുകയും ചെയ്യും. കൺസെപ്​റ്റുകൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ ശ്രദ്ധിക്കുക. 
  • പ്രോബ്ലം സോൾവിങ്​​ സ്​കിൽ കുറവായ കുട്ടികൾക്കുപോലും മാർക്ക്​ സ്​കോർ ചെയ്യാവുന്ന വിഷയമാണ്​ കെമിസ്​ട്രി. ഒാർഗാനിക്​ കെമിസ്​ട്രി, ഫിസിക്കൽ കെമിസ്​ട്രി, ഇൻഒാർഗാനിക്​ കെമിസ്​ട്രി എന്നിവക്ക്​ തുല്യ പ്രാധാന്യം നൽകുക.
  • സമയം ക്രമീകരിക്കുന്നതിനും സ്​പീഡ്​ കൂട്ടാനും 30 ചോദ്യങ്ങളുള്ള മോക്​ ടെസ്​റ്റ്​ (15 ബയോളജി, ഫിസിക്​സ്​ 8, കെമിസ്​ട്രി 7 എന്ന അനുപാതത്തിൽ) സ്വയം എഴുതി ടൈം മാനേജ്​ ചെയ്യുക. 
  • ബയോളജി പഠിച്ചുകഴിഞ്ഞതിനു​ ശേഷം അവ ഒാർത്തെടുക്കു​േമ്പാൾ ഒാരോ ചാപ്​റ്ററുകളും പരസ്​പരം കണക്​ട്​ ചെയ്​ത്​ മനസ്സിലാക്കണം. യൂനിറ്റി​​െൻറ തുടക്കത്തിലുള്ള ശാസ്​ത്രജ്ഞരുടെ പേരുതൊട്ട്​ ഒാരോ അധ്യായത്തി​​െൻറ സമ്മറി വളരെ വളരെ പ്രാധാന്യമുള്ളതാണ്​. ചാപ്​റ്റർ വൈസായി ഉള്ള സ്​റ്റാറ്റിസ്​റ്റിക്​സ്​, ശാസ്​ത്രജ്ഞർ, അവരുടെ പരീക്ഷണങ്ങൾ, വർഷം എന്നിവ ഒാർത്തുവെക്കണം. ഒാരോ ചാപ്​റ്ററും കഴിയു​േമ്പാൾ അതിൽനിന്ന്​ MCQ (മൾട്ടിപിൾ ചോയ്​സ്​ ക്വസ്​റ്റ്യൻസ്​) ഉണ്ടാക്കി ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ നെഗറ്റിവ്​ മാർക്ക്​ വീഴുന്നത്​ ഒഴിവാക്കാൻ കഴിയും. 
  • പരീക്ഷ എഴുതു​േമ്പാൾ ഏറ്റവും നന്നായി അറിയുന്നതും നേരിട്ടുള്ളതുമായ ചോദ്യങ്ങൾ ആദ്യവും സാമാന്യം കടുപ്പമുള്ളതും ചെയ്​തു നോക്കേണ്ടതുമായ ചോദ്യങ്ങൾ രണ്ടാമതും നല്ല കഠിനമായ ചോദ്യങ്ങൾ മൂന്നാമതും ചെയ്യുക. 

തയറാക്കിയത്​; ഡോ. അബ്​ദുൽ ഹമീദ്​ പ്രിൻസിപ്പൽ എം.ഇ.എസ്​ കെ.വി.എം കോളജ്​ വളാഞ്ചേരി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetentrance exammedical entrance exammalayalam newsCareer and Education News
News Summary - NEET Entrance Exam Starts July 26 -Education and Career News
Next Story