Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോസ്റ്റ്ഗാർഡിൽ നാവിക് അപേക്ഷ ; ഫെബ്രുവരി 25 വരെ

text_fields
bookmark_border
300 ഒഴിവുകൾ
കോസ്റ്റ്ഗാർഡിൽ നാവിക് അപേക്ഷ ; ഫെബ്രുവരി  25 വരെ
cancel

വിവരങ്ങൾക്ക് https://joinindiancoastguard.cdac.in/cgept

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്റ്റ്ഗാർഡ്) നാവികരാകാം. 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എ​ൻറോൾഡ് പെർസണൽ ടെസ്റ്റ് വഴി (സി.ജി.ഇ.പി.ടി) തെരഞ്ഞെടുക്കപ്പെടുന്നതിലേക്ക് ​ഫെബ്രുവരി 11ന് രാവിലെ 11 മണിമുതൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ഡൗൺലോഡ് ചെയ്യാം.

തസ്തിക, ഒഴിവുകൾ:

നാവിക് (ജനറൽ ഡ്യൂട്ടി)-വിവിധ മേഖലകളിലായി 260 ഒഴിവുകളുണ്ട്. ദക്ഷിണ മേഖലയിൽ 54 ഒഴിവുകൾ.

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-വിവിധ മേഖലകളിലായി 40 ഒഴിവുകൾ. ദക്ഷിണ മേഖലയിൽ 9 ഒഴിവുകളുണ്ട്.

കേരളം, ലക്ഷദ്വീപ്, തമിഴ്നാട് , കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, അന്തമാൻ -നികോബാർ ഐലന്റ് എന്നീ സംസ്ഥാന/​കേന്ദ്രഭരണ പ്രദേശങ്ങൾ കോസ്റ്റ്ഗാർഡിന്റെ ദഷിണമേഖലയിൽപെടുന്നതാണ്. പുരുഷന്മാർക്കാണ് അപേക്ഷിക്കാവുന്നത്.

യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി)-മാത്തമറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ്/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ യോഗ്യതയോടൊപ്പം വിഷയങ്ങളും മാർക്കും കാണിച്ചിരിക്കണം.

പ്രായപരിധി:18-22 വയസ്സ്. 2003 സെപ്റ്റംബർ ഒന്നിനും 2007 ആഗസ്റ്റ് 31നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും ഒ.ബി.സി നോൺക്രിമിലയർ വിഭാഗങ്ങൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും വെബ്സൈറ്റ് സന്ദർ​ശിക്കേണ്ടതാണ്. ഒരാൾക്ക് ഏതെങ്കിലുമൊരു തസ്തികക്ക് മാത്ര​മേ അപേക്ഷിക്കാൻ പാടുള്ളൂ. അപേക്ഷ/പരീക്ഷ ഫീസ് 300 രൂപ. പട്ടികവിഭാഗത്തിന് ഫീസില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ഓ​ൺലൈൻ ടെസ്റ്റ്, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. 21700 രൂപ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, സൗജന്യ റേഷൻ, താമസസൗകര്യം അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - navik application in Coastguard; Until February 25
Next Story