Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightനോ​ട്ടി​ക്ക​ൽ...

നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ ഡി​പ്ലോ​മ: പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ർ 16ന്​

text_fields
bookmark_border
നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ ഡി​പ്ലോ​മ: പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​ർ 16ന്​
cancel
ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​നി​വേ​ഴ്​​സി​റ്റി​യോ​ട്​ അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​ത സ്​​ഥാ​പ​ന​ങ്ങ​ളി​ൽ 2018 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ദേ​ശീ​യ​ത​ല​ത്തി​ൽ 2017 ഡി​സം​ബ​ർ 16ന്​ ​ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു മു​ത​ൽ അ​ഞ്ചു മ​ണി​വ​രെ ന​ട​ക്കും. ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ 2017 ന​വം​ബ​ർ 24ന​കം ന​ട​ത്ത​ണം. ഷി​പ്പി​ങ്​ ക​മ്പ​നി​ക​ൾ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ അ​വ​സ​രം.

യോ​ഗ്യ​ത: ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ്​ ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഫി​സി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, കെ​മി​സ്​​ട്രി, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​എ​സ്​​സി ബി​രു​ദം അ​ല്ലെ​ങ്കി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം ഉ​ള്ള​വ​ർ​ക്ക്​ അ​േ​പ​ക്ഷി​ക്കാം.

 പ​ത്ത്​/​പ​ന്ത്ര​ണ്ട്​ ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി​യി​രി​ക്ക​ണം. പ്രാ​യം 15.1.2018ൽ 17 ​വ​യ​സ്സ്​ തി​ക​യ​ണം. 25 വ​യ​സ്സ്​ ക​വി​യാ​നും പാ​ടി​ല്ല. ന​ല്ല കാ​ഴ്​​ച​ശ​ക്​​തി​യും മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സും ഉ​ള്ള​വ​രാ​ക​ണം.
ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ 1000 രൂ​പ. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക്​ 700 രൂ​പ മ​തി. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ http:/117.239.245.229/imu/cet/student/home എ​ന്ന ലി​ങ്കി​ലു​ണ്ട്.

കൊ​ച്ചി, ചെ​ന്നൈ, മും​ബൈ, വി​ശാ​ഖ​പ​ട്ട​ണം, ന്യൂ​ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വ​യാ​ണ്​ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ൾ. 
കൊ​ച്ചി​യി​ൽ ഇ​ന്ത്യ​ൻ മാ​രി​ടൈം വാ​ഴ്​​സി​റ്റി​യു​ടെ കാ​മ്പ​സി​ലാ​ണ്​ (വെ​ലി​ങ്​​ട​ൺ ​െഎ​ല​ൻ​ഡ്​) പ​രീ​ക്ഷ ന​ട​ത്തു​ക.
ആ​കെ 520 സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ ഇൗ ​പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ പ്ര​വേ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://117.239.245.229/imu/cet/student/home എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:december 16nautical science diplomacommon entrance exam
News Summary - nautical science diploma: common entrance exam on december 16
Next Story