Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ-മാറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് കേരള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 24നാണ് പരീക്ഷ.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളിലേക്കും കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷക്ക് www.kmatkerala.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
ഓണ്‍ലൈനായി ജൂണ്‍ ഏഴു വരെ ഫീസ് അടയ്ക്കാം. അവസാന വര്‍ഷ ബിരുദ വിദ്യാർഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോൺ: 8547255133.
Next Story
