Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightആരോഗ്യ സർവകലാശാല:...

ആരോഗ്യ സർവകലാശാല: പരീക്ഷ അറിയിപ്പ്​

text_fields
bookmark_border
ആരോഗ്യ സർവകലാശാല: പരീക്ഷ അറിയിപ്പ്​
cancel

എം.എസ്​സി മെഡിക്കൽ ഫിസിയോളജി

തൃശൂർ: മാർച്ച് 15ന്​ തുടങ്ങുന്ന ഒന്നാം വർഷ എം.എസ്​സി മെഡിക്കൽ ഫിസിയോളജി സപ്ലിമെൻററി പരീക്ഷക്ക് ഫെബ്രുവരി 25 മുതൽ മാർച്ച് മൂന്ന്​ വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ അഞ്ച്​ വരെയും സൂപ്പർ ഫൈനോടെ എട്ട്​ വരെയും രജിസ്ട്രേഷൻ നടത്താം.

ബി.എസ്​.എം.എസ്​

മാർച്ച് 17ന്​ തുടങ്ങുന്ന സെക്കൻറ്​ പ്രഫഷണൽ ബി.എസ്​.എം.എസ്​ റെഗുലർ/സപ്ലിമെൻററി (2013 & 2016 സ്​കീം) പരീക്ഷക്ക് ഫെബ്രുവരി 25 മുതൽ മാർച്ച് നാല്​ വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ അഞ്ച്​ വരെയും സൂപ്പർ ഫൈനോടെ ആറ്​ വരെയും രജിസ്ട്രേഷൻ നടത്താം.

മാർച്ച് 18ന്​ തുടങ്ങുന്ന ഫൈനൽ പ്രഫഷണൽ ബി.എസ്​.എം.എസ്​ സപ്ലിമെൻററി (2013 സ്​കീം) പരീക്ഷക്ക് ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ച്​ വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ മാർച്ച് ആറ്​ വരെയും സൂപ്പർ ഫൈനോടെ എട്ട്​ വരെയും രജിസ്ട്രേഷൻ നടത്താം.

എം.എ.എസ്​.എൽ.പി

മാർച്ച് 29ന്​ തുടങ്ങുന്ന രണ്ടാം വർഷ എം.എ.എസ്​.എൽ.പി റെഗുലർ/സപ്ലിമെൻററി പരീക്ഷക്ക് 2021 മാർച്ച് ഒന്ന് മുതൽ 10 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോ​ടെ 15 വരെയും സൂപ്പർഫൈനോടെ 17 വരെയും രജിസ്ട്രേഷൻ നടത്താം.

പരീക്ഷാ തിയതി പുനഃക്രമീകരിച്ചു

ഫെബ്രുവരി 25ന്​ തുടങ്ങുന്ന അവസാന വർഷ ബി.എസ്​സി മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ/സപ്ലിമെൻററി (2014 & 2016 സ്​കീം) പ്രാക്​ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച്​ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ടൈംടേബിൾ

മാർച്ച് രണ്ടിന് തുടങ്ങുന്ന മൂന്നാം വർഷ എം.എസ്​സി മെഡിക്കൽ ഫിസിയോളജി സപ്ലിമെൻററി തിയറി, മാർച്ച് രണ്ടിന് തുടങ്ങുന്ന തേർഡ് പ്രഫഷണൽ ബി.എസ്​.എം.എസ്​ റെഗുലർ/സപ്ലിമെൻററി (2013 & 2016 സ്​കീം) തിയറി, മാർച്ച് 15ന്​ തുടങ്ങുന്ന ഫസ്​റ്റ്​ പ്രഫഷണൽ എം.ബി.ബി.എസ്​ റെഗുലർ/സപ്ലിമെൻററി (2010 & 2019 സ്​കീം) തിയറി, മാർച്ച് 23ന്​ തുടങ്ങുന്ന ഒന്നാം വർഷ എം.എസ്​സി നഴ്​സിംഗ്​ സപ്ലിമെൻററി (2010 & 2016 സ്​കീം) തിയറി, മാർച്ച് 24ന്​ തുടങ്ങുന്ന നാലാം സെമസ്​റ്റർ ബി.എ.എസ്​.എൽ.പി റെഗുലർ (2018 സ്​കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ

നാലാം സെമസ്​റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്​കീം) പരീക്ഷ ഏപ്രിൽ 19നും ആറാം സെമസ്​റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്​കീം) പരീക്ഷ മെയ്​ 10നും രണ്ടാം സെമസ്​റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്​കീം) തിയറി പരീക്ഷ മെയ്​ 19നും ആരംഭിക്കും.

പരീക്ഷാഫലം

കഴിഞ്ഞ നവംബറിൽ നടത്തിയ രണ്ടാം വർഷ ബി.എസ്​സി നഴ്​സിംഗ്​ സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റി​െൻറയലും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് ആറിനകം അപേക്ഷിക്കണം.

റീടോട്ടലിങ് ഫലം

കഴിഞ്ഞ നവംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഫസ്​റ്റ്​ പ്രഫഷണൽ എം.ബി.ബി.എസ്​ സപ്ലിമെൻററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examKerala University of Health Sciences
News Summary - Kerala University of Health Sciences exam
Next Story