Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിങ്കളാഴ്ച മുതൽ തുടങ്ങേണ്ടിയിരുന്ന കേരള സര്‍വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

text_fields
bookmark_border
cbse exam
cancel

തിരുവനന്തപുരം: വരുന്ന തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ മാറ്റി. രണ്ടാം സെമസ്റ്റര്‍ എംഎ, എം.എസ്സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ ഡിസംബര്‍ ആറു മുതലാണ് നടക്കുക.

22-ാം തീയതി യു.ജി.സി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉള്‍പ്പെടെ അധികൃതർക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ നടപടി. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

15-ാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala University exams scheduled to start from Monday have been postponed
Next Story