ഗവ. എൻജി. കോളജിലെ ചോദ്യം ഉപയോഗിച്ച്​ നടത്തിയ ബി.ടെക്​ പരീക്ഷ റദ്ദാക്കി

  • അന്വേഷണത്തിന്​ സാ​േങ്കതിക സർവകലാശാല സമിതിയെ നിയമിച്ചു 

  • ചോദ്യപേപ്പർ തയാറാക്കിയത്​ സി.ഇ.ടിയിൽ 

09:54 AM
04/01/2020
kerala-technical-university

തി​രു​വ​ന​ന്ത​പു​രം: ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലെ ഇ​േ​ൻ​റ​ണ​ൽ (സീ​രീ​സ്) പ​രീ​ക്ഷ​യു​ടെ ​േചാ​ദ്യം ഉ​പ​യോ​ഗി​ച്ച്​  എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഡി​സം​ബ​ർ 31ന് ​ന​ട​ത്തി​യ ബി.​ടെ​ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. 
മൂ​ന്നാം സെ​മ​സ്​​റ്റ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബ്രാ​ഞ്ചി​​െൻറ സ്വി​ച്ചി​ങ് തി​യ​റി ആ​ൻ​ഡ് ലോ​ജി​ക് ഡി​സൈ​ൻ എ​ന്ന വി​ഷ​യ​ത്തി​ലെ പ​രീ​ക്ഷ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. തി​രു​വ​ന​ന്ത​പു​രം ഗ​വ.​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ന​ട​ത്തി​യ ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ളാ​ണ്​ ഒ​ന്നൊ​ഴി​കെ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ൽ ആ​വ​ർ​ത്തി​ച്ച​ത്. 

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന്​ വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​എം.​എ​സ്.​ രാ​ജ​ശ്രീ നി​ർ​ദേ​ശി​ച്ചു. സി.​ഇ.​ടി​യി​ലെ ചോ​ദ്യ​േ​പ​പ്പ​ർ യൂ​നി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ അ​തേ​പ​ടി പ​ക​ർ​ത്തി​യ​താ​യി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​ൻ​ഡി​ക്കേ​റ്റി​​െൻറ പ​രീ​ക്ഷ സ​ബ്ക​മ്മി​റ്റി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. 

ഒ​രു അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗ​ത്തെ​യും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ലെ മു​തി​ർ​ന്ന അ​ധ്യാ​പ​ക​നെ​യും കൂ​ടി അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം. റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. 

തി​രു​വ​ന​ന്ത​പു​രം സി.​ഇ.​ടി​യി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ നി​ന്നു​ള്ള​വ​ർ ത​ന്നെ​യാ​ണ്​​ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ്​ സൂ​ച​ന. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചോ​ദ്യ​പേ​പ്പ​ർ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കും വീ​ഴ്​​ച സം​ഭ​വി​ച്ച​താ​യി പ​റ​യു​ന്നു. ചു​രു​ങ്ങി​യ​ത്​ മൂ​ന്ന്​ അ​ധ്യാ​പ​ക​ർ സ​മ​ർ​പ്പി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​റു​ക​ളി​ൽ​നി​ന്ന്​ ഒ​ന്നാ​ണ്​ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ പ​രീ​ക്ഷ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ചോ​ദ്യ​പേ​പ്പ​റു​ക​ളി​ൽ പി​ഴ​വു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ സം​ഘ​മു​ണ്ടെ​ങ്കി​ലും ഗു​രു​ത​ര വീ​ഴ്​​ച ക​ണ്ടെ​ത്താ​നാ​യി​ല്ല. 
 

btech-exam
Loading...
COMMENTS