കെ.ടെറ്റ് ഇനി വർഷത്തിൽ മൂന്നുതവണ; ആദ്യ പരീക്ഷ ജൂണിൽ

14:42 PM
09/05/2018
ktet-1.jpg

ചെ​റു​വ​ത്തൂ​ർ: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ധ്യാ​പ​ക യോ​ഗ്യ​താ​നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ കെ.-​ടെ​റ്റ് ഇ​നി വ​ർ​ഷ​ത്തി​ൽ മൂ​ന്നു​ത​വ​ണ ന​ട​ത്തും. സാ​ധാ​ര​ണ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ വ​ർ​ഷ​ത്തി​ൽ മൂ​ന്നു​ത​വ​ണ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. 

ഇ​തി​​െൻറ തു​ട​ക്ക​മെ​ന്നോ​ണം ആ​ദ്യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം മേ​യ് അ​വ​സാ​ന​ത്തോ​ടെ പു​റ​പ്പെ​ടു​വി​ക്കും. പ​രീ​ക്ഷ ജൂ​ൺ മ​ധ്യ​ത്തോ​ടെ​യാ​യി​രി​ക്കും ന​ട​ക്കു​ക. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലും പ​രീ​ക്ഷ ന​ട​ക്കും. നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ഒ​ന്നാം കാ​റ്റ​ഗ​റി ഒ​ന്ന് മു​ത​ൽ അ​ഞ്ച്​ വ​രെ​യും ര​ണ്ടാം കാ​റ്റ​ഗ​റി ആ​റ്​ മു​ത​ൽ എ​ട്ട്​ വ​രെ​യും മൂ​ന്നാം കാ​റ്റ​ഗ​റി ഒ​മ്പ​ത്, 10 ക്ലാ​സു​ക​ളി​ലും നാ​ലാം കാ​റ്റ​ഗ​റി ഭാ​ഷാ​വി​ഷ​യ​ങ്ങ​ളി​ലും അ​ധ്യാ​പ​ക​നാ​കാ​നു​ള്ള യോ​ഗ്യ​ത​യാ​ണ്.

ഓ​രോ കാ​റ്റ​ഗ​റി​ക്കും 500 രൂ​പ​യാ​ണ് പ​രീ​ക്ഷാ​ഫീ​സ്. സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ മാ​റി സ​മ​ഗ്ര​ശി​ക്ഷ അ​ഭി​യാ​ൻ വ​രു​ന്ന​തോ​ടെ പു​തു​താ​യി നി​യ​മ​നം നേ​ടു​ന്ന അ​ധ്യാ​പ​ക​രെ​ല്ലാം കെ.-​ടെ​റ്റ് യോ​ഗ്യ​ത നേ​ട​ണ​മെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മ​ത്തി​ൽ നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ള്ള​ത്.

Loading...
COMMENTS