Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightവിദ്യാർഥികളുടെ...

വിദ്യാർഥികളുടെ പ്രതിഷേധം ഫലം കണ്ടു; ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി

text_fields
bookmark_border
kerala health university
cancel

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ പരീക്ഷ നടത്താനുള്ള നീക്കം കേരള ആരോഗ്യ സർവകലാശാല ഉപേക്ഷിച്ചു. അവസാന വർഷ പരീക്ഷകൾ ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷകൾ ജൂൺ മാസത്തിലേക്കാണ്​ മാറ്റിയത്​. ആരോഗ്യ സർവകലാശാല ഗവേണിങ്​ കൗൺസിലി​േന്‍റതാണ്​ തീരുമാനം.

എല്ലാ വിദ്യാർഥികളും അധ്യാപകരും രണ്ടുഡോസ്​ വാക്​സിൻ സ്വീകരിച്ചുവെന്ന്​ കാണിച്ചാണ്​ അധികൃതർ പരീക്ഷയുമായി മുന്നോട്ട്​ പോകാൻ നീക്കം നടത്തിയത്​. എന്നാൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത്​ നിന്ന്​ വലിയ പ്രതിഷേധമുയർന്നിരുന്നു. പല സ്വകാര്യ കോളജുകളിലും പൂർണമായ രീതിയിൽ വാക്​സിനേഷൻ കഴിയാത്തതിനാൽ വിദ്യാർഥികൾ ആശങ്കയിലായിരുന്നു. ഇതേത്തുടർന്നാണ്​ പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്​.

സംസ്​ഥാനത്തെ 20 സ്വകാര്യ മെഡിക്കൽ കോളജുകളുടെ സൗകര്യങ്ങൾ കോവിഡ്​ ചികിത്സക്കായി ഉപയോഗിക്കാൻ സർക്കാർ നിർദേശം നൽകിയതായി ആരോഗ്യ സർവകലാശാല ഗവേണിങ്​ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇതുവഴി കോവിഡ്​ ചികിത്സക്കായി 10000ത്തോളം കിടക്കകൾ ലഭ്യമാക്കാനാകും.

ബി.എസ്​സി നഴ്​സിങ് വിദ്യാർഥികൾക്കുള്ള പരീക്ഷയാണ് മേയ് ആദ്യവാരം നടത്താൻ സർവകലാശാല തീരുമാനിച്ചത്. കോവിഡ് ഭീതി നിലനിൽക്കെ പരീക്ഷ നടത്താനുള്ള തീരുമാനം വിദ്യാർഥികളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കോവിഡ് രണ്ടാംഘട്ട വ്യാപനം തുടങ്ങിയതോടെ പല സ്ഥാപനങ്ങളും ഹോസ്​റ്റലുകളും കോളജുകളും അടച്ചിട്ടിരുന്നു. എന്നാൽ, പരീക്ഷ നടത്താനുള്ള തീരുമാനമറിയിച്ചതോടെ പല സ്ഥാപനങ്ങളും വിദ്യാർഥികളെ തിരിച്ചുവിളിക്കുകയായിരുന്നു. കഴിഞ്ഞവർഷം രോഗികളുടെ എണ്ണം കുറവായിരുന്നിട്ടുകൂടി ഹോസ്​റ്റലുകളും കോളജുകളും അടച്ചിട്ടിരുന്നു.

എന്നാൽ, ഇക്കുറി വൻതോതിൽ കേസുകൾ ഉള്ളപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ ഹോസ്​റ്റലുകൾ തുറന്നു പ്രവർത്തിക്കുന്നതിനെതിരെ രക്ഷിതാക്കളിലും പ്രതിഷേധം വ്യാപകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala health universityexam postponedcovid 19
News Summary - kerala health university postponed exams due to covid 19
Next Story