Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2026 5:33 PM IST Updated On
date_range 7 Jun 2026 6:32 PM ISTഎൻട്രൻസ് പരീക്ഷ അപേക്ഷകരുടെ മാർക്ക് എൻട്രി: അവസാന തീയതി ജൂൺ 14വരെ നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്ലസ് ടു / തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 14വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു. നേരത്തെ, ജൂൺ ഏഴായിരുന്നു മാർക്ക് എൻട്രി ചെയ്യേണ്ട അവസാന തീയതി.
നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി.എം. ജോൺ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന പരീക്ഷാ കമീഷണറുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

