കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 22, 23 തീയതികളിൽ
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 22, 23 തീയതികളിൽ നടത്താൻ തീരുമാനിച്ചു. 22ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും 2 3ന് രാവിലെ 10 മുതൽ 12.30വരെ പേപ്പർ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും.
സംസ്ഥാനത്തെ 14 ജില്ലയിലും മുംബൈ, ഡൽഹി, ദുബൈ എന്നീ കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന പരീക്ഷ എഴുതി യോഗ്യത നേടണം.
പ്രവേശന പരീക്ഷയിൽ നടപ്പാക്കാൻ നിർദേശിച്ച മാറ്റങ്ങൾ സംബന്ധിച്ച് ജനുവരി ആദ്യം ചേരുന്ന പരീക്ഷ പരിഷ്കരണ സമിതി യോഗത്തിൽ തീരുമാനമെടുക്കും. പ്രവേശന പരീക്ഷയുടെ മിനിമം മാർക്ക്, മൈനസ് മാർക്ക്, പരീക്ഷക്ക് മലയാളത്തിൽ ചോദ്യം ഉൾപ്പെടുത്തൽ ഉൾപ്പെടെ വിഷയങ്ങളിലാണ് തീരുമാനമെടുക്കുക.
