Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകീം 2026: മെഡിക്കൽ,...

കീം 2026: മെഡിക്കൽ, എൻജിനീയറിങ്​, ആർക്കിടെക്​ചർ, ഫാർമസി പ്രവേശനത്തിന്​ അപേക്ഷിക്കാം

text_fields
bookmark_border
കീം 2026: മെഡിക്കൽ, എൻജിനീയറിങ്​, ആർക്കിടെക്​ചർ, ഫാർമസി പ്രവേശനത്തിന്​ അപേക്ഷിക്കാം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്/​ ആ​ർ​ക്കി​ടെ​ക്​​ച​ർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്​സുകളിൽ (കീം 2026) പ്ര​വേ​ശ​ന​ത്തി​ന്​ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം തു​ട​ങ്ങി. ജനുവരി 31ന്​ വൈകീട്ട്​​ അ​ഞ്ചുവ​രെ www.cee.kerala.gov.in വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ഫീ​സ​ട​ക്കു​ക​യും ചെ​യ്യാം.

അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും 31നകം അപ്‌ലോഡ് ചെയ്യണം. മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി ഏഴിന്​ വൈകീട്ട്​ അഞ്ചുവരെ സമയമുണ്ട്.

എ​ൻ​ജി​നീ​യ​റി​ങ്/​ ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് ഏപ്രിൽ​ ഒന്നുമു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഏപ്രിൽ 17 മുതൽ 23 വരെയായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ. പരീക്ഷ തീയതി മാറ്റേണ്ടിവന്നാൽ പകരം നടത്തേണ്ട ബഫർ ദിനങ്ങളായി ഏപ്രിൽ 13, 16, 24, 25 തിയതികളും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇന്ത്യൻ സമയം ഉച്ചക്ക്​ രണ്ടുമുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ പരീക്ഷ.

മേയ്​ ഒന്നിനോ അതിന്​ മുമ്പോ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നീ​റ്റ്-​യു.​ജി 2026 പ​രീ​ക്ഷ​യും ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സി​ലേ​ക്ക് ദേ​ശീ​യ അ​ഭി​രു​ചി​പ​രീ​ക്ഷ​യാ​യ ‘നാ​റ്റ’​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും.

പ്രായം:

അ​പേക്ഷകന്​ 2026 ഡിസംബർ 31 പ്രകാരം 17 വയസ്​ പൂർത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയിൽ ഇളവില്ല. എൻജിനീയറിങ്​, ആർക്കിടെക്​ചർ, ബി.ഫാം, ബി.എ.എം.എസ്​, ബി.എസ്​.എം.എസ്​, ബി.എച്ച്​.എം.എസ്​, ബി.യു.എം.എസ്​ കോഴ്​സുകൾക്ക്​ ഉയർന്ന പ്രായപരിധിയില്ല. എം.ബി.ബി.എസ്​, ബി.ഡി.എസ്​ കോഴ്​സുകളിലെ ഉയർന്ന പ്രായപരിധി നീറ്റ്​-യു.ജി 2026 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. മറ്റ്​ മെഡിക്കൽ അനുബന്ധ കോഴ്​സുകളിലേക്കുള്ള പ്രായപരിധി ബന്ധപ്പെട്ട കേന്ദ്ര കൗൺസിലുകൾ നിശ്​ചയിക്കുന്നത്​ പ്രകാരമായിരിക്കും.

കേരളത്തിന്​ പുറത്തും പരീക്ഷാകേന്ദ്രങ്ങൾ

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾക്ക്​ പുറമെ ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും വിദേശത്ത്​ യു.എ.ഇയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.

അ​പേ​ക്ഷാഫീ​സ്:

എ​ൻ​ജി​നീ​യ​റി​ങ് അല്ലെങ്കിൽ ഫാ​ർ​മ​സി പ്ര​വേ​ശ​ന​ത്തി​ന് മാത്രമായി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 925 രൂ​പ​യും എ​സ്.​സി വി​ഭാ​ഗ​ത്തി​ന് 400 രൂ​പ​യുമാണ്​ അപേക്ഷാഫീസ്​. ആ​ർ​ക്കി​ടെ​ക്ച​ർ/ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾക്ക് അപേക്ഷിക്കുന്ന ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 650 രൂ​പ​യും എ​സ്.​സി വി​ഭാ​ഗ​ത്തി​ന് 260 രൂ​പ​യും. എസ്​.ടി വിഭാഗത്തിന്​ ഫീസില്ല. യു.എ.ഇ പ​രീ​ക്ഷ​കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ അപേക്ഷാഫീസിന്​ പുറമെ 16,000 രൂ​പ അ​ധി​കം അ​ട​ക്ക​ണം.

കീം വഴി പ്രവേശനം നൽകുന്ന കോ​ഴ്സു​ക​ൾ

  • എ​ൻ​ജി​നീ​യ​റി​ങ് (ബി.​ടെ​ക്):

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ ബി.​ടെ​ക് കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ​ മു​ഴു​വ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ കോ​ഴ്സു​ക​ൾ.

  • *ആ​ർ​ക്കി​ടെ​ക്ച​ർ -ബി.​ആ​ർ​ക്​

മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ:

എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ആ​യു​ർ​വേ​ദ (ബി.​എ.​എം.​എ​സ്), ഹോ​മി​യോ​പ്പ​തി (ബി.​എ​ച്ച്.​എം.​എ​സ്), സി​ദ്ധ (ബി.​എ​സ്.​എം.​എ​സ്), യൂ​നാ​നി (ബി.​യു.​എം.​എ​സ്).

മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ:

ബി.​എ​സ്​​സി (ഓ​ണേ​ഴ്സ്) അ​ഗ്രി​ക​ൾ​ച​ർ, ബി.​എ​സ്​​സി (ഓ​ണേ​ഴ്സ്) ഫോ​റ​സ്ട്രി, ബി.​എ​സ്​​സി (ഓ​ണേ​ഴ്സ്) കോഓപറേഷൻ ആൻഡ്​ ബാങ്കിങ്​/ അഗ്രി. ബിസിനസ്​ മാനേജ്​മെന്‍റ്​, ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് എ​ൻ​വ​യ​ൺ​മെൻറ​ൽ സ​യ​ൻ​സ്, വെ​റ്റ​റി​ന​റി (ബി.​വി.​എ​സ്​​സി ആ​ൻ​ഡ് എ.​എ​ച്ച്), ഫി​ഷ​റീ​സ് (ബി.​എ​ഫ്.​എ​സ്​​സി).

  • ഫാ​ർ​മ​സി -ബി.​ഫാം


അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന് അ​ഞ്ചുഘ​ട്ടം

www.cee.kerala.gov.inലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പാ​സ്​​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഒ​പ്പ് (എ​ല്ലാം ജെ.​പി.​ജി ഫോ​ർ​മാ​റ്റി​ൽ), ഇ-​മെ​യി​ൽ വി​ലാ​സം, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ എ​ന്നി​വ ആവ​ശ്യ​മാ​ണ്. അ​ഞ്ചുഘ​ട്ട​മാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

  • ഒ​ന്നാം​ഘ​ട്ടം:

പേ​ര്, ജ​ന​ന​ത്തീ​യ​തി, ഇ-​മെ​യി​ൽ വി​ലാ​സം, മൊ​ബൈ​ൽ ന​മ്പ​ർ, പാ​സ്​​വേ​ഡ്, ആ​ക്സ​സ് കോ​ഡ് എ​ന്നി​വ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക. ഈ ​ഘ​ട്ട​ത്തി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ ന​മ്പ​ർ പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കു​ക.

  • ര​ണ്ടാം​ഘ​ട്ടം:

അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ൽ​ക​ണം. എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ബി.​ഫാം, മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു അ​പേ​ക്ഷ​യി​ൽ തെ​ര​ഞ്ഞെ​ടു​ക്കാം. സാ​മു​ദാ​യി​ക സം​വ​ര​ണം (എ​സ്.​സി/​ എ​സ്.​ടി/ ​ഒ.​ഇ.​സി/​ എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ), ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണം, ഭി​ന്ന​ശേ​ഷി സം​വ​ര​ണം, പ്ര​ത്യേ​ക സം​വ​ര​ണം എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ നി​ശ്ചി​ത സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്ത​ണം. വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഫൈ​ന​ൽ സ​ബ്മി​ഷ​ൻ ന​ട​ത്ത​ണം.

  • മൂ​ന്നാം​ഘ​ട്ടം:

അ​പേ​ക്ഷാഫീ​സ് ഓൺലൈനായി അ​ട​ക്ക​ലാ​ണ് ഈ ​ഘ​ട്ടം.

  • നാ​ലാം​ഘ​ട്ടം:

പാ​സ്​​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, ഒ​പ്പ്, ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

  • അ​ഞ്ചാം​ഘ​ട്ടം:

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം അ​പേ​ക്ഷയുടെ അ​ക്​​നോ​ള​ജ്മെ​ന്‍റ് പേ​ജി​ന്‍റെ പകർപ്പെടു​ത്ത് സൂ​ക്ഷി​ക്ക​ണം. എ​സ്.​എ​സ്.​എ​ൽ.​സി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​റ്റി​വി​റ്റി​യും ജ​ന​ന​ത്തീ​യ​തിയും തെ​ളി​യി​ക്കു​ന്ന രേ​ഖ​കളും ഓ​ൺ​ലൈ​നാ​യി ഈ ​ഘ​ട്ട​ത്തി​ൽ അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

ആരാണ്​ കേരളീയൻ, കേരളീയേതരൻ ?

  • നേറ്റിവിറ്റി:

അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. ഓവർസീസ്​ സിറ്റിസൺ ഓഫ്​ ഇന്ത്യ കാർഡ്​ ഹോൾഡറെയും (ഒ.സി.ഐ) പേഴ്​സൺ ഓഫ്​ ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) കാർഡ്​ ഹോൾഡർ ഉൾപ്പെടെയുള്ളവരെയും പ്രവേശനത്തിന്‍റെ പരിമിതമായ ആവശ്യത്തിനായി ഇന്ത്യൻ പൗരൻമാർക്ക്​ തുല്യമായി പരിഗണിക്കും. എന്നാൽ, ഇവർ ഏതെങ്കിലും തരത്തിലുള്ള സംവരണത്തിന്​ അർഹരല്ല. അപേക്ഷിക്കുന്ന ഇന്ത്യൻ പൗരൻമാരെ കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം, കേരളീയേതരൻ രണ്ടാം വിഭാഗം എന്നിങ്ങനെ തിരിച്ചായിരിക്കും പരിഗണിക്കുക.

  • കേരളീയൻ:

അപേക്ഷകനോ, മാതാപിതാക്കളിൽ ആരെങ്കിലുമോ കേരളത്തിൽ ജനിച്ചവരാണെങ്കിൽ അപേക്ഷകനെ കേരളീയനായി പരിഗണിക്കും. ഈ വിഭാഗത്തിൽപെട്ടവർക്ക്​ മാത്രമാണ്​ സാമുദായിക/ പ്രത്യേക/ ഭിന്നശേഷി സംവരണാനുകൂല്യങ്ങളും ഫീസിളവും ലഭിക്കുക. കേരളീയരല്ലാത്ത കേരള കേഡറിൽ ജോലിചെയ്യുന്ന അഖിലേന്ത്യ സർവിസ്​ ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്​) മക്കളെയും കേരളീയരായി പരിഗണിക്കുമെങ്കിലും ഇവർക്ക്​ സംവരണം/ ഫീസിളവ്​ ആനുകൂല്യങ്ങൾക്ക്​ അർഹതയുണ്ടാകില്ല.

  • കേരളീയേതരൻ ഒന്നാം വിഭാഗം:

കേരളത്തിൽ ജനിച്ചതല്ലെങ്കിലും ഇനി പറയുന്ന വ്യവസ്​ഥകൾ പാലിക്കുന്നെങ്കിൽ ഈ വിഭാഗത്തിൽ പരിഗണിക്കും.

-കേരളത്തിൽ ജോലിക്ക്​ നിയോഗിക്കപ്പെട്ട കേന്ദ്ര സർക്കാർ​ ജീവനക്കാരുടെയും പ്രതിരോധ വകുപ്പ്​ ജീവനക്കാരുടെയും മക്കൾ; അവർ യോഗ്യതാപരീക്ഷ (പ്ലസ്​ ടു/ തത്തുല്യം) കേരളത്തിൽ പഠിച്ചവരായിരിക്കണം.

-കേരളത്തിലോ കേരളത്തിന്​ വേണ്ടിയോ കുറഞ്ഞത്​ രണ്ട്​ വർഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥക്ക്​ വിധേയമായി കേരള സർക്കാറിന്​ കീഴിൽ ജോലിനോക്കുന്ന കേരളീയരല്ലാത്ത മാതാപിതാക്കളുടെ മക്കൾ; അവർ യോഗ്യതാപരീക്ഷ കേരളത്തിൽ പഠിച്ചവരായിരിക്കണം.

-12 വർഷ പഠനകാലയളവിൽ അഞ്ചുവർഷം കേരളത്തിൽ താമസിച്ച കേരളീയരല്ലാത്ത അപേക്ഷകർ.

-കേരളത്തിലെ സ്കൂളുകളിൽ ഏഴാംതരം മുതൽ 12ാംതരം വരെ പഠിച്ച അപേക്ഷകർ.

  • കേരളീയേതരൻ രണ്ടാം വിഭാഗം:

ഇത്തരം അപേക്ഷകർക്ക്​ ഗവ. കോസ്റ്റ്​ ഷെയറിങ്​ എൻജിനീയറിങ്​ കോളജുകളിലെ ഗവ. സീറ്റുകളിലേക്കും മാനേജ്​മെന്‍റ്​ സീറ്റുകളിലേക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം എന്നിവയിലെ വിദ്യാർഥികളുടെ അഭാവത്തിൽ മാത്രമായിരിക്കും രണ്ടാം വിഭാഗത്തിലുള്ളവരെ കോസ്റ്റ്​ ഷെയറിങ്​ കോളജുകളിലെ സീറ്റിലേക്ക്​ പരിഗണിക്കുക. ഇവരെ​ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്​/ ആർക്കിടെക്​ചർ/ സിദ്ധ/ യൂനാനി കോളജുകളിലെ ഗവ.​, മാനേജ്​മെന്‍റ്​ സീറ്റുകളിലേക്കും മറ്റ്​ രണ്ട്​ വിഭാഗങ്ങളുടെ അഭാവത്തിൽ പ്രവേശനത്തിന്​ പരിഗണിക്കും.

സം​വ​ര​ണത്തിന്​ രേഖകൾ സമർപ്പിക്കണം

ഭി​ന്ന​ശേ​ഷി സം​വ​ര​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ സൂ​ചി​പ്പി​ക്കു​ക​യും പ്ര​വേ​ശ​നപ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ഹാ​ജ​രാ​വു​ക​യും വേ​ണം.

*എ​സ്.​സി/​ എ​സ്.​ടി/​ ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​ർ ഒ​ഴി​കെ​ മ​റ്റ് വി​ഭാ​ഗ​ക്കാ​ർ (ജ​ന​റ​ൽ കാ​റ്റ​ഗ​റി ഉ​ൾ​പ്പെ​ടെ) കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഫീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ/​ സ്​​കോ​ള​ർ​ഷി​പ് ല​ഭി​ക്കാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ​റി​ൽ​നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

* സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​ നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള​വ​ർ (ഇ.​ഡ​ബ്ല്യു.​എ​സ്) ആ​നു​കൂ​ല്യം ല​ഭി​ക്കാൻ നിശ്​ചിത മാതൃകയിലുള്ള ഇ.​ഡ​ബ്ല്യു.​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ല്ലേ​ജ് ഓ​ഫി​സ​റി​ൽ​നി​ന്ന് വാ​ങ്ങി അ​പ്​​ലോ​ഡ് ചെ​യ്യ​ണം. മി​ശ്ര​വി​വാ​ഹി​ത​രു​ടെ മ​ക്ക​ൾ​ക്ക് എ​സ്.​ഇ.​ബി.​സി/​ ഒ.​ഇ.​സി സം​വ​ര​ണം ആ​വ​ശ്യ​മെ​ങ്കി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റി​ൽ​നി​ന്ന് നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി അ​പ്​​ലോ​ഡ് ചെ​യ്യ​ണം. ഇ​വ​ർ എ​സ്.​സി/​ എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള​വ​രാ​ണെ​ങ്കി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ ന​ൽ​കു​ന്ന മി​ശ്ര​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്​​ലോ​ഡ്ചെ​യ്യ​ണം. അ​പൂ​ർ​ണ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ര​സി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ മാ​തൃ​ക വെ​ബ്സൈ​റ്റി​ൽ പ്രോ​സ്​​പെ​ക്ട​സി​ന്‍റെ അ​നു​ബ​ന്ധ​മാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്.

സീ​റ്റ് വി​ഹി​ത​വും സം​വ​ര​ണ ശ​ത​മാ​ന​വും

സ്​​റ്റേ​റ്റ് മെ​റി​റ്റ് 50 ശ​ത​മാ​നം, ഇ.​ഡ​ബ്ല്യു.​എ​സ് 10 ശ​ത​മാ​നം, എ​സ്.​ഇ.​ബി.​സി 30 ശ​ത​മാ​നം: (ഈ​ഴ​വ 9, മു​സ്​​ലിം 8, മ​റ്റ് പി​ന്നാ​ക്ക ഹി​ന്ദു 3, ല​ത്തീ​ൻ ക​ത്തോ​ലി​ക്ക ആ​ൻ​ഡ്​ ആ​ഗ്ലോ ഇ​ന്ത്യ​ൻ 3, ധീ​വ​ര, അ​നു​ബ​ന്ധ സ​മു​ദാ​യ​ങ്ങ​ൾ 2, വി​ശ്വ​ക​ർ​മ, അ​നു​ബ​ന്ധ സ​മു​ദാ​യ​ങ്ങ​ൾ 2, കു​ശ​വ, അ​നു​ബ​ന്ധ സ​മു​ദാ​യ​ങ്ങ​ൾ 1, പി​ന്നാ​ക്ക ക്രി​സ്ത്യ​ൻ 1, കു​ടും​ബി 1), എ​സ്.​സി 8 ശ​ത​മാ​നം, എ​സ്.​ടി 2 ശ​ത​മാ​നം.

എ​ൻ.​ആ​ർ.​ഐ ക്വോ​ട്ട

സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം സീ​റ്റ് എ​ൻ.​ആ​ർ.​ഐ വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള​വ​ർ​ക്കാ​യി​രി​ക്കും. ഇതിൽ ഉ​യ​ർ​ന്ന ഫീ​സാ​യി​രി​ക്കും. എ​ൻ.​ആ​ർ.​ഐ ക്വോ​ട്ട​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ അ​പേ​ക്ഷ​ക​നാ​യ വി​ദ്യാ​ർ​ഥി​യും എ​ൻ.​ആ​ർ.​ഐ​യാ​യ ബ​ന്ധു​വും ത​മ്മി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ബ​ന്ധം, പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ൾ എ​ന്നി​വ പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്.

‘നീ​റ്റും’ ‘നാ​റ്റ’​യും

കേ​ര​ള​ത്തി​ൽ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) മേ​യ്​ നാലിന്​​ ന​ട​ത്തു​ന്ന നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ്(​നീ​റ്റ്-​യു.​ജി 2026) പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേ​ട​ണം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ നീ​റ്റ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. നീ​റ്റ് പ​രീ​ക്ഷ​യി​ലെ സ്​​കോ​ർ പ​രി​ഗ​ണി​ച്ച് സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്നാ​യി​രി​ക്കും കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം. പ്ര​വേ​ശ​ന​ പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രെ മാ​ത്ര​മേ കേ​ര​ള റാ​ങ്ക്​ പ​ട്ടി​ക​യി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കൂ.

ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ർ​ക്കി​ടെ​ക്ച​ർ കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് ഇ​ൻ ആ​ർ​ക്കി​ടെ​ക്ച​റിൽ (നാ​റ്റ) യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEAMentrance examapplicationsyllabus
News Summary - keam entrance exam 2026
Next Story