കെ^ടെറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

22:08 PM
20/09/2017
തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റി​ൽ ന​ട​ത്തി​യ കെ-​ടെ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പ​രീ​ക്ഷ​ഭ​വ​ൻ വെ​ബ്സൈ​റ്റി​ൽ ഫ​ലം ല​ഭ്യ​മാ​ണ്. നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി 71,941 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 11,517 പേ​ർ കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ വി​ജ​യി​ച്ചു.

കാ​റ്റ​ഗ​റി- ഒ​ന്നി​ൽ 21,006 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 2035 പേ​ർ വി​ജ​യി​ച്ചു. കാ​റ്റ​ഗ​റി ര​ണ്ടി​ൽ 20,539 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 7309 പേ​ർ വി​ജ​യി​ച്ചു. കാ​റ്റ​ഗ​റി മൂ​ന്നി​ൽ 23,442 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1178 പേ​ർ വി​ജ​യി​ച്ചു. കാ​റ്റ​ഗ​റി നാ​ലി​ൽ 6954 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 995 പേ​ർ വി​ജ​യി​ച്ചു.

എ​സ്. അ​ശ്വ​തി, കെ. ​അ​ഞ്ജ​ലി എ​ന്നി​വ​ർ കാ​റ്റ​ഗ​റി ഒ​ന്നി​ൽ 75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യും എം.​വി. വി​നീ​ഷ, ടി. ​ഫാ​ത്തി​മ, ടി. ​സ​ജി​ത എ​ന്നി​വ​ർ കാ​റ്റ​ഗ​റി ര​ണ്ടി​ലും എ​സ്. കൃ​ഷ്ണ​പ്രി​യ കാ​റ്റ​ഗ​റി മൂ​ന്നി​ലും എ​സ്. സി​ന്ധു കാ​റ്റ​ഗ​റി നാ​ലി​ലും 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യും കാ​ഷ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി. പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള യോ​ഗ്യ​ത​യു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പ​രി​ശോ​ധ​ന​ക്കാ​യി അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​വ​ര​വ​രു​ടെ പ​രീ​ക്ഷ കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്നി​ട​ത്തെ ജി​ല്ല ഓ​ഫി​സി​ൽ എ​ത്ത​ണം.
COMMENTS