കെ ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: ആദ്യഫലത്തിൽപിഴവ്; പിന്നീട് തിരുത്തി
text_fieldsതിരുവനന്തപുരം: 2026 ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ നടത്തിയ കെ ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in, https://kbpe.kerala.gov.in/ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കാറ്റഗറി ഒന്ന് (എൽ.പി)- 73.29, കാറ്റഗറി രണ്ട് (യു.പി) -54.06, കാറ്റഗറി മൂന്ന് (ഹൈസ്കൂൾ) -68.06, കാറ്റഗറി നാല് (ഭാഷാവിഷയങ്ങൾ, ഫിസിക്കൽ എജുക്കേഷൻ) -50.85 എന്നിങ്ങനെ ആണ് വിജയശതമാനം.
പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ ഹൈസ്കൂളിലെ മലയാളം പരീക്ഷയിൽ ഉദ്യോഗാർഥികൾക്ക് മാർക്ക് നൽകിയതിൽ പിഴവുണ്ടായിരുന്നു. ഹൈസ്കൂൾ പരീക്ഷാഫലം തടഞ്ഞുവെക്കുകയും അപാകത പരിഹരിച്ച് വൈകീട്ട് അഞ്ചോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 12 വിഷയങ്ങളാണ്. ഇതിൽ മലയാളത്തിന്റെ ഉത്തരസൂചികയിൽ റദ്ദാക്കിയ ചോദ്യത്തിന്റെ മാർക്ക് കൂട്ടിച്ചേർത്തിരുന്നില്ല. ഇതു മൂലം 27 ശതമാനം മാത്രമായിരുന്നു വിജയശതമാനം. ഉദ്യോഗാർഥികളിൽ ചിലർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പിഴവ് തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

