കെ-മാറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു

10:56 AM
16/02/2018
KMAT

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്കു​മു​ള്ള എം.​ബി.​എ 2018 പ്ര​വേ​ശ​ന​ത്തി​നാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ത്തി​യ കെ-​മാ​റ്റ് കേ​ര​ള 2018 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 

7052 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ അ​ർ​ഹ​ത നേ​ടി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ www.asckerala.org യി​ലും www.kmatkerala.in ലും ​ല​ഭ്യ​മാ​ണ്. വി​വേ​ക് (വ​യ​ലി​ൽ വീ​ട്, ക​ട​പ്പാ​ക്ക​ട ന​ഗ​ർ 21, ക​ട​പ്പാ​ക്ക​ട, കൊ​ല്ലം) 720ൽ 443 ​മാ​ർ​ക്ക് നേ​ടി ഒ​ന്നാം​റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. വൈ​ശാ​ഖ് നാ​യ​ർ (വൈ​ഷ്ണ​വം, എ.​എ​ൽ.​ആ​ർ.​എ 21, ആ​ലു​ങ്ങ​ൽ ലാ​ൻ​ഡ്, എ​ള​മ​ക്ക​ര, എ​റ​ണാ​കു​ളം) 418 മാ​ർ​ക്കോ​ടെ ര​ണ്ടാം​റാ​ങ്കും ഷി​​െൻറ സ്​​റ്റാ​ൻ​ലി (എ 38 ​ക​ന​ക​ന​ഗ​ർ, വെ​ള്ള​യ​മ്പ​ലം, തി​രു​വ​ന​ന്ത​പു​രം) 390 മാ​ർ​ക്കോ​ടെ മൂ​ന്നാം​റാ​ങ്കും നേ​ടി.

സ്​​കോ​ർ കാ​ർ​ഡ് ഫെ​ബ്രു​വ​രി 20 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​വ​രെ www.kmatkerala.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യി​രി​ക്കും. അ​തി​നു​ശേ​ഷം ഡ്യൂ​പ്ലി​ക്കേ​റ്റ് സ്​​കോ​ർ കാ​ർ​ഡു​ക​ൾ ല​ഭ്യ​മാ​കി​ല്ല.

Loading...
COMMENTS